ലഖ്നൗ: ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശനം നടത്തിയ ആള്‍ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസ് റദ്ദാക്കുന്നത് നിരസിച്ച് അലഹബാദ് ഹൈക്കോടതി. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് നേരത്തെ ചര്‍ച്ചയില്‍ നിന്നും അര മിനിറ്റ് നേരത്തെ വീഡിയോ മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തികൂടിയാണ് മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയെ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നത്.
ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ നല്കിയ ഹര്‍ജിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്ട്രീയ സന്രക്ഷകിന്റെ മഹന്ത് ബജ്രംഗ് മുനി ഉദാസിന്, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെയാണ് അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷയില്‍ മുഹമ്മദ് സുബൈര്‍ അധിക്ഷേപിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295(എ), ഐടി നിയമത്തിലെ (2000) 67ാം അനുച്ഛേദം എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക രേഖകള്‍ നോക്കുമ്പോള്‍ ണന്വേഷണം നടത്താനുള്ള വസ്തുതകളുണ്ടെന്ന് ജസ്റ്റിസുമാരായ രമേഷ് സിന്‍ഹയും അജയ് കുമാര്‍ ശ്രീവാസ്തവയും പറഞ്ഞു.
“വാര്‍ത്താ സ്റ്റുഡിയോയിലെ ആങ്കര്‍മാര്‍ മികച്ച രീതിയില്‍ ഇത് ചെയ്യുമ്പോള്‍, വെറുപ്പിന്റെ വക്താക്കളായ യതി നരസിംഹാനന്ദ് സരസ്വതിയും മഹന്ത് ബജ്രംഗ് മുനിയും ആനന്ദ് സ്വരൂപും ധര്‍മ്മ സംസദിലൂടെ ഒരു സമുദായത്തിനെതിരെ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”- മുഹമ്മദ് സുബൈര്‍ മെയ് 27ന് നടത്തിയ ഈ ട്വീറ്റ് വിവാദമായിരുന്നു. അതുപോലെ നൂപുര്‍ ശര്‍മ്മയെപ്പോലെ ഒരു വിഷ വര്‍ഗ്ഗീയ വിദ്വേഷിയെ ടൈംസ് നൗ ചാനലിന്റെ നാവിക കുമാര്‍ എന്ന എഡിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിന് എന്ന ചോദ്യവും മുഹമ്മദ് സുബൈര്‍ ഉയര്‍ത്തിയിരുന്നു. ഗ്യാന്‍വാപി മോസ്കിനെക്കുറിച്ച് ടൈംസ് നൗ ചാനലില്‍ വന്ന ഈ ചര്‍ച്ചയിലാണ് ശിവലിംഗത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം പ്രതിനിധികള്‍ കളിയാക്കിയപ്പോള്‍ പ്രവാചകനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നൂപുര്‍ ശര്‍മ്മ സൂചിപ്പിച്ചത്. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് ദൈര്‍ഘ്യുമുള്ള ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച് മാത്രം പറഞ്ഞ അര മിനിറ്റ് നേരത്തെ വീഡിയോ വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു മുഹമ്മദ് സുബൈര്‍. ഇത് കണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ നൂപുറിനെതിരെ ബലാത്സംഗ ആഹ്വാനവും വധഭീഷണിയും മുഴക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ അന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: