Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മായയില്‍ നിന്ന് ഉടലെടുക്കുന്ന പഞ്ച കഞ്ചുകങ്ങള്‍

ശിവാദ്വയവാദം

മുരളീധരന്‍ തൃക്കണ്ടിയൂര്‍byമുരളീധരന്‍ തൃക്കണ്ടിയൂര്‍
Jun 13, 2022, 06:00 am IST
inSamskriti

പ്രപഞ്ചതത്ത്വങ്ങള്‍ എങ്ങനെയുണ്ടായി എന്നത്, കാര്യകാരണഭാവം, വ്യാപ്യാവ്യാപകഭാവം എന്നിങ്ങനെ രണ്ടു രീതിയിലാണ് ശൈവഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഇവയില്‍ വ്യാപ്യാവ്യാപകഭാവത്തിലെ നാലുതത്ത്വങ്ങള്‍ നേരത്തേ പ്രതിപാദിച്ചു കഴിഞ്ഞു. അഞ്ചാമത്തേതാണ് ശുദ്ധവിദ്യ. ഈ ബോധാവസ്ഥയില്‍ അഹവും ഇദവും സമതുലിതങ്ങളായി നിലകൊള്ളുന്നു. അഹവും ഇദവും ഒരേസമയം അദ്വയവും ദ്വയവുമായി അനുഭവപ്പെടുന്നു. ഇത് പരാവസ്ഥയ്‌ക്കും അപരാവസ്ഥയ്‌ക്കും മധ്യേയാണ്. അതായത് പരാപരാവസ്ഥ. ഇവിടെ ക്രിയാശക്തിക്കാണ് പ്രാധാന്യം.  

6. മായാതത്ത്വം:  

മായാതത്ത്വം  

ലീല ആരംഭിക്കുന്നു. മായയും അതിന്റെ കഞ്ചുകങ്ങളും പരമശിവന്റെ അപരിമിതത്ത്വത്തെ പരിമിതമാക്കുന്നു. ഈശ്വരന്റെ സ്വതന്ത്രശക്തിയാണ് മായ. മായ ഭേദബുദ്ധിയുണ്ടാക്കുന്നു. അറിയുന്ന ഞാ

നും അറിയപ്പെടുന്ന വസ്തുവും ഭിന്നമാണെന്ന ബോധം ഉണ്ടാക്കുന്നു. മായയില്‍ നിന്നും പഞ്ചകഞ്ചുകങ്ങള്‍ ഉടലെടുക്കുന്നു.  

7. കല:

മായതത്വാത് കലാജാതാ

കിഞ്ചിത് കത്ത്യത്വലക്ഷണം

(തന്ത്രാ ലോകം)

ശിവന്റെ സര്‍വകര്‍തൃത്വ സ്വഭാവത്തെ ചുരുക്കി (എന്തും ചെയ്യാന്‍ പോന്ന സ്വഭാവത്തെ) അല്

പം കത്ത്യത്വമുള്ളതാക്കി തീര്‍ക്കുന്നതാണ് കല. പഞ്ചകഞ്ചുകങ്ങളില്‍ ആദ്യത്തേതാണ് കല.

8. വിദ്യ:  

രണ്ടാമത്തെ കഞ്ചുകമാണ് വിദ്യ. ശിവന്റെ സര്‍വജ്ഞ സ്വഭാവത്തെ ചുരുക്കി പരിമിതമായ അറിവിനു കാരണമാകുന്ന കഞ്ചുകമാണ് വിദ്യ. എല്ലാമറിയുന്ന ശിവനെ ചിലതുമാത്രം അറിയുന്നവനാക്കി വിദ്യ, തീര്‍ക്കുന്നു.  

9. രാഗം:  

മൂന്നാമത്തെ കഞ്ചുകമാണ് രാഗം. ശിവന്റെ പൂര്‍ണതയെ ചുരുക്കി ഏതെങ്കിലും ചില വസ്തുക്കളോടു മാത്രമായി അഭിനിവേശം തോന്നിപ്പിക്കുവാന്‍ കാരണമായ കഞ്ചുകമാണ് രാഗം.  

10. കാലം:  

നാലാമത്തെ കഞ്ചുകമാണ് കാലം. ശിവന്റെ നിത്യത്വം എന്ന സ്വഭാവത്തെ ചുരുക്കി, ദേശം, കാലം തുടങ്ങിയവയിലേക്ക് പരിമിതപ്പെടുത്തുന്ന കഞ്ചുകമാണ് കാലം.

11. നിയതി:  

അഞ്ചാമത്തെ കഞ്ചുകമാണ് നിയതി. കാര്യകാരണഭാവരൂപമാണ് നിയതി. സര്‍വതന്ത്രസ്വതന്ത്രനായ ശിവനെ ഒരു പ്രത്യേക പ്രവൃത്തിയിലേക്കും അതിന്റെ ഫലത്തിലേക്കും മാത്രമായി ചുരുക്കുന്ന കഞ്ചുകമാണ് നിയതി.  

12. പുരുഷന്‍:  

മായയാലും പഞ്ചകഞ്ചുകങ്ങളാലും പരിമിതപ്പെട്ട ജീവനാണ്  

പുരുഷന്‍. ജീവന്‍ പൂര്‍ണനും അപരിമിതനുമാണ്. ജീവനാകട്ടെ, അ

പൂര്‍ണനും പരിമിതനുമാണ്. ജീവനെ ക്ഷേത്രജ്ഞന്‍ എന്നു പറയുന്നു.  

13. പ്രകൃതി:  

അവ്യക്തം, പ്രധാനം, മൂലപ്രകൃതി തുടങ്ങിയവ പ്രകൃതിയുടെ  

നാമാന്തരങ്ങളാണ്.  

പുരുഷന്‍ അനേകമായതു പോലെ പ്രകൃതിയും അനേകമാണ്. പ്രകൃതിയുടെ പ്രഭവം കലയില്‍ നിന്നാണ്. ത്രിഗുണാത്മികയാണ് പ്രകൃതി. സത്വം, രജസ്, തമസ് എന്നിവയാണ് ത്രിഗുണങ്ങള്‍. ഗുണസാമ്യമാണ് പ്രകൃതി.  

14. ബുദ്ധിതത്ത്വം:  

നിശ്ചയാത്മികയാണ് ബുദ്ധി. ഒന്നിനെ ഇതാണെന്ന് തീര്‍ച്ചപ്പെടുത്തുന്ന സ്വഭാവം. ബുദ്ധി പ്രവര്‍ത്തിക്കുന്നതു വഴിയാണ് വസ്തുക്കളെക്കുറിച്ച് ഉറച്ച ജ്ഞാനം ഉണ്ടാകുന്നത്. ബുദ്ധിക്ക് എട്ടു ധര്‍മങ്ങളുണ്ട്. ധര്‍മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം, അധര്‍മം, അജ്ഞാനം, അവൈരാഗ്യം, അനൈശ്വര്യം.  

15. അഹങ്കാരതത്ത്വം:  

ആത്മാഭിമാനത്തിനു ഹേതുവാണ് അഹങ്കാരം. ഇത് എന്റേതാണ്, ഇത് എന്റേതല്ല എന്ന മമതയ്‌ക്കു കാരണം. ബുദ്ധിയില്‍ നിന്നുമാണ് അഹങ്കാരമുണ്ടാകുന്നത്.

16. മനസ്തത്ത്വം:  

സങ്കല്പ വികല്പങ്ങള്‍ ഉണ്ടാക്കുന്നതാണ് മനസ്സ്. ഇത് അഹങ്കാരത്തില്‍ നിന്നും ഉണ്ടാകുന്നു. മനസ്സു തന്നെയാണ് സങ്കല്പം. മനസ്സ് ഒരേ സമയം കര്‍മേന്ദ്രിയവും ജ്ഞാനേന്ദ്രിയവുമാണ്.

17 -18. ജ്ഞാനേന്ദ്രിയങ്ങള്‍:  

ജ്ഞാനേന്ദ്രിയങ്ങള്‍ വഴിയാണ് നാം ബാഹ്യലോകത്തെ അറിയുന്നതും ഉള്‍ക്കൊള്ളുന്നതും.

ശ്രോത്രം: ശ്രവണേന്ദ്രിയം

ത്വക്ക് : സ്പര്‍ശേന്ദ്രിയം

ചക്ഷുസ്സ്: ദര്‍ശനേന്ദ്രിയം:

രസന: രസനേന്ദ്രിയം

ഘ്രാണം: ഘ്രാണേന്ദ്രിയം

ഇവ അഞ്ചും അഹങ്കാരത്തില്‍ നിന്നും ഉണ്ടാകുന്നു. ജ്ഞാനത്തിന് ഉപാധിയായി വര്‍ത്തിക്കുന്നതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ എന്നു പറയുന്നു. പ്രപഞ്ചബോധത്തിന് കാരണം ഇവയാണ്.

22 -26 കര്‍മേന്ദ്രിയങ്ങള്‍:  

നമ്മുടെ പ്രവൃത്തിക്ക് ഉപാധിയാകുന്ന ഇന്ദ്രിയങ്ങളാണ് കര്‍മേന്ദ്രിയങ്ങള്‍. ഇവയും അഹങ്കാരജന്യമാണ്.

വാക്: വാഗ്വിന്ദ്രിയം

പാണി: പ്രവൃത്തി

പാദം: സഞ്ചാരം

പായു: വിസര്‍ജ്ജനം

ഉപസ്ഥം: ഉല്പാദനം

27 -31 പഞ്ചതന്മാത്രകള്‍:

പഞ്ചതന്മാത്രകള്‍ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മ രൂപങ്ങളാണ്.  

ശബ്ദം: ശ്രവണം വഴി അറിയുന്നു

സ്പര്‍ശം: ത്വക് വഴി സ്പര്‍ശം അറിയുന്നു

രൂപം: ചക്ഷുസിലൂടെ കാഴ്ച അറിയുന്നു

രസം: ജിഹ്വയിലൂടെ രുചിയറിയുന്നു

ഗന്ധം: ഘ്രാണത്തിലൂടെ മണം അറിയുന്നു.

ഇവയും അഹങ്കാരത്തിന്റെ ഉല്‍പന്നങ്ങളാണ്.

32- 36 പഞ്ചഭൂതങ്ങള്‍:

ആകാശം: ശബ്ദതന്മാത്ര

വായു : സ്പര്‍ശ തന്മാത്ര

തേജസ്: രൂപ തന്മാത്ര

ജലം: രസതന്മാത്ര

പൃഥിവി: ഗന്ധതന്മാത്ര

പ്രപഞ്ചം പൂര്‍ണമായും അനുഭവഗോചരമാകുന്നത് പൃഥ്വിവി തലത്തിലാണ് . ചിദ്ഘനസ്വരൂപനായ ശിവനും ശക്തിയും സത്യമായതിനാല്‍ പ്രപഞ്ചവും സത്യമാണ്. 36 തത്ത്വങ്ങളാണ് പ്രപഞ്ചമെന്നത്. ഈ 36 തത്വങ്ങളെ ചുരുക്കി അഞ്ച് കലകളിലായി ഉള്‍പ്പെടുത്തിയതായി ശൈവഗ്രന്ഥങ്ങളിലൂടെ അഥവാ ശൈവപൂജാ സമ്പ്രദായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കാണാന്‍ സാധിക്കൂ.

1.ശാന്ത്യാതീതം: ശിവന്‍, ശക്തി

2. ശാന്തികല: സദാശിവന്‍, ഈശ്വരന്‍, ശുദ്ധവിദ്യ

3. വിദ്യാകല: മായ, കല, വിദ്യ, രാഗം, കാലം, നിയതി, പുരുഷന്‍

4. പ്രതിഷ്ഠാകല: പ്രകൃതി മുതല്‍ ജലതത്ത്വം വരെ

5. നിവൃത്തികല: പൃഥിവി

പൂജയിലാണ് ഈ കലകള്‍, സാങ്കേതികമായി ഉപയോഗിക്കുന്നത്. എല്ലാ തത്ത്വങ്ങളിലും ശിവന്‍ വ്യാപിച്ചു കിടക്കുന്നു. ശിവന്റെ വിസ്മയാവസ്ഥയാണ് ഈ പ്രപഞ്ചാവസ്ഥ അഥവാ പ്രപഞ്ചബോധം.  

(തുടരും)

(കുറിപ്പ്:  ശിവാദ്വയവാദത്തിന്റെ ആദ്യഭാഗത്തു പ്രസിദ്ധീകരിച്ച സ്വേഛയാ … എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ അക്ഷരത്തെറ്റു വരാനിടയായി. അത്,  സ്വേഛയാ സ്വഭിത്തൗ  വിശ്വം ഉണ്‍മീലയതി  എന്നു തിരുത്തി വായിക്കുക.)

Tags: ശിവ ഭഗവാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിയാസ് നദിയുടെ തീരത്തുള്ള പഞ്ച വക്ത്ര ക്ഷേത്രം (ഇടത്ത്) ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പഞ്ചവക്ത്ര ക്ഷേത്രം (വലത്ത്)
India

ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ അഞ്ചുമുഖങ്ങളുള്ള ശിവബിംബമുള്ള പഞ്ച വക്ത്ര ക്ഷേത്രം വെള്ളത്തില്‍ മുങ്ങിത്താഴുന്ന വീഡിയോ വൈറല്‍

Varadyam

കൊട്ടിയൂരിലെ ദൈവാനുഭവങ്ങള്‍

തിരുവഞ്ചീറയില്‍ സമര്‍പ്പിച്ച ഇളനീര്‍കാവുകള്‍ അഭിഷേകത്തിനായി കൈക്കോളന്മാര്‍ ചെത്തി ഒരുക്കുന്നു
Kerala

ഇളനീരാട്ടം; കൊട്ടിയൂരില്‍ വന്‍ ഭക്തജനത്തിരക്ക്

India

വിഷപ്പാമ്പ് എന്ന് വിളിച്ച ഖാര്‍ഗെയ്‌ക്ക് മോദിയുടെ മറുപടി; പാമ്പ് ശിവന്റെ കഴുത്തിലെ മാലയാണെന്നും ജനങ്ങള്‍ എനിക്ക് ശിവഭഗവാനെപ്പോലെയാണെന്നും മോദി

India

ശിവരാത്രിയില്‍ ശിവഭക്തരെ ആനന്ദത്തിലാഴ്‌ത്തി 111 അടി ഉയരമുള്ള സ്വര്‍ണ്ണശിവപ്രതിമ; ഗുജറാത്തിലുയരുന്ന പ്രതിമയ്‌ക്ക് 12 കോടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.