ഇന്ന് ഭൂരിഭാഗം പേരും സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയാണ്. വസ്ത്രങ്ങള്‍, വാച്ച്, ചെരുപ്പ്, തൊപ്പി, ഫോണ്‍, ടിവി, ഫ്രിഡ്ജ് അങ്ങനെ എന്തിനും ഏതിനും ഇ കൊമേഴ്സ് സൈറ്റുകളെയാണ് നാം ആശ്രയിക്കുന്നത്. എന്നാല്‍ ചില സാധനങ്ങള്‍ നമുക്ക് ചേരാതെ വരും. അത്തരം ഒരു പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ആമസോണ്‍. നമ്മള് വാങ്ങുന്ന ചേരുപ്പ് ഇനി നമുക്ക് വേര്ച്വലായി ഇട്ടുനോക്കാം.
ഓണ്‍ലൈനായി ചെരിപ്പും ഷൂസുമെല്ലാം വാങ്ങുമ്പോള്‍ നമ്മളില്‍ പലരും നേരിടുന്ന പ്രശ്നമാണ് ‘ അതൊന്ന് ഇട്ടുനോക്കാന്‍ സാധിക്കുന്നില്ല ‘ എന്നത്. കാലിന് ചേരുന്നുണ്ടോയെന്നും സൈസ് കൃത്യമാണോയെന്നും നോക്കാതെ വാങ്ങുന്ന പല ഷൂസും മടക്കി അയയ്ക്കുകയും പതിവാണ്. എന്നാല്‍ ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരവുമായാണ് ആമസോണ്‍ കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആമസോണില്‍ നിന്ന് വാങ്ങുന്ന ഷൂസ് ഇനി കാലില്‍ ഇണങ്ങുന്നുണ്ടോയെന്ന് ഇട്ടുനോക്കാനാകും. ‘വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസ്’ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാവുക.
യുഎസിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ആദ്യം ലഭിക്കുക. ആമസോണിന്റെ ഐഒഎസ് ആപ്പില്‍ പ്രൊഡക്റ്റിന് താഴെ കാണുന്ന ‘വെര്‍ച്വല്‍ ട്രൈ ഓണ്‍’ എന്ന ബട്ടന് ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണിന്റെ ബാക്ക് ക്യാമറ ഓണ്‍ ആവും. ക്യാമറ കാലിന് നേരെ തിരിച്ചാല്‍, ഷൂസ് കാലിലിട്ടാല്‍ എങ്ങനെയുണ്ടാകുമെന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കാണാനാകും.കാലുകള്‍ എത് ദിശയിലേക്ക് വേണമെങ്കിലും തിരിച്ച് നോക്കാം. ഇങ്ങനെ കാലില്‍ ഇട്ട് നോക്കി, അത് ചേരുന്നുണ്ടെങ്കില്‍ ചിത്രം പകര്‍ത്തിവെക്കാനും സാധിക്കും.
വെര്‍ച്വലായി ഷൂസിന്റെ കളറും മാറ്റി നോക്കാന്‍ സാധിക്കും. നിറം മാറ്റുന്നതിന് ഷൂസ് മാറ്റേണ്ട ആവശ്യവുമില്ല. അതിനുള്ള സൗകര്യവും സ്ക്രീനില്‍ തന്നെ കാണും.ഇതുവഴി കാലിന് ഇണങ്ങുന്ന ഷൂസും കളറും ഏതാണെന്ന് വീട്ടിലിരുന്ന് തന്നെ കണ്ടെത്താം. കാലില്‍ ഈ ഷൂസ് കിടക്കുന്ന ചിത്രം പകര്‍ത്തി സുഹൃത്തക്കള്‍ക്ക് അയക്കാനും ആമസോണ്‍ അനുവധിക്കുന്നുണ്ട്. ഇത് വഴി സുഹൃത്തക്കളോടും വീട്ടുകാരോടും അഭിപ്രായം തിരക്കിയ ശേഷം ഷൂസ് വാങ്ങാനും സാധിക്കും. കൂടുതല്‍ മികച്ച രീതിയില്‍ ഷോപ്പിംഗ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരം പുത്തന്‍ ഫീച്ചറുകള്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: