കോഴിക്കോട്: കഴിഞ്ഞ ദിവസം, പത്രസമ്മേളനത്തില്‍, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് ധരിച്ചിരുന്ന വസ്ത്രത്തിലെ എഴുത്തുകള്‍ ഏറെ അര്‍ത്ഥമുള്ളതായിരുന്നു. ആരും വേണ്ടത്ര ശ്രദ്ധിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ പോയ എഴുത്ത് ഇംഗ്ലീഷിലെ സിഎന്എച്ച്ഇഎഫ്എല് എന്നീ അക്ഷരങ്ങളായിരുന്നു.
ഈ അക്ഷരങ്ങള്‍ ചുരുക്കെഴുത്തല്ല. എന്നാല്‍ ഇവ വിവിധ തരത്തില്‍ ക്രമീകരിച്ച് 21 വാക്കുണ്ടാക്കാം. ആറക്ഷരം മുതല്‍ രണ്ടക്ഷരം വരെയുള്ളവയില്‍ ചിലത് ചുരുക്കവാക്കുകളുമാണ്. ഏറെ അര്‍ത്ഥമുള്ളവ. ആറക്ഷരമുള്ള വാക്ക് ‘ഫ്ലഞ്ച് ‘ ആണ്. അര്‍ത്ഥം ‘തൊലിയുരിക്കുക’, ‘നെയ്യ് വേര്‍തിരിക്കുക’ എന്നിവയാണ്. സ്വപ്ന ആരെയാണ് തൊലി ഉരിഞ്ഞത് എന്ന് വ്യക്തമാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഒരര്‍ത്ഥത്തില്‍ തൈരു കടഞ്ഞ് നെയ്യെടുക്കലായിരുന്നു.
‘ക്ലെഫ്’ എന്നതാണ് മറ്റൊരു വാക്ക്: അര്‍ത്ഥം, സംഗീതത്തിലെ ആരോഹണാവരോഹണ സ്വരങ്ങളെ അടയാളപ്പെടുത്തുന്ന ചിഹ്നം എന്നാണ്. ആരുടെ അവരോഹണം, ആരോഹണം എന്നതിലേക്ക് സൂചനകളാണ് പത്രസമ്മേളനം. മറ്റൊരു വാക്ക് ‘ലെച്ച്’ ആണ്: അര്‍ത്ഥം, തുറിച്ച് നോക്കുക. സ്വപ്ന ഉയര്‍ത്തിയ വിഷയങ്ങള്‍ ആരോപിതരെ തുറിച്ചു നോക്കുകതന്നെയാണ്. ഇനിയൊന്ന് ‘ഷെഫ്’ എന്നതാണ്: അര്‍ത്ഥം, പ്രധാന പാചകക്കാരന്. ബിരിയാണിയും മുഖ്യ ആസൂത്രകനും പാചകക്കാരനായി സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര ബിന്ദു ആകുകയാണ്.
‘എല്‍ഫ്’ എന്നതാണ് മറ്റൊരു വാക്ക്. അര്‍ത്ഥം, കുട്ടിച്ചാത്തന്, ദുര്‍ഭൂതം, വേതാളം, അമാനുഷജീവി. വിശദീകരണം വേണ്ടാത്ത വാക്ക്. വേറൊരു വാക്ക് ‘ഹെന്’ എന്നാണ്: പിടക്കോഴി. ഒരു സ്ത്രീ, സര്‍ക്കാരിനെതിരെയും മുഖ്യനെതിരെയും ഉയര്‍ത്തിയ ആരോപണം ‘പിടക്കോഴിയുടെ കൂവലായാണ്’ അത് ബാധിക്കുന്നവര്‍ കാണുന്നത്.
രണ്ടക്ഷര വാക്കുകളില്‍ പലതും ചുരുക്കവാക്കുകളില് പെടുന്നു. അതില്‍ ‘നെഫ്’ എന്നത് ‘നെഫേ റിയസ്’ ന്റെ ചുരുക്കമാണ്. അര്‍ത്ഥം, പരമദുഷ്ടന്, ഹീനന്‍, അധര്‍മ്മി എന്നിങ്ങനെയും! ഭാഷാ പരിഞ്ജാനിയായ, സ്വപ്ന ഈ അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പ് തിരഞ്ഞെടുത്തതും അതു ധരിച്ച് പത്രസമ്മേളനത്തില്‍ ഇരുന്നതും വെറും വെറുതേയാണെന്ന് കരുതാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: