തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമിന് കീഴില്‍ സംസ്ഥാനത്ത് 23.18 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് 2017-21 കാലയളവില്‍ പ്രയോജപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗം സയ്യിദ് ഷഹ്സാദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന ക്ഷേമ പദ്ധതിയുടെയും പ്രധാനമന്ത്രി ജന്‍ വികാസ് പരിപാടിയുടെയും അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ന്യുനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് സ്കീമിന് കീഴില്‍ 2.62 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പിന് കീഴില്‍ 11820 വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ലഭിച്ചതായി ഷഹ്സാദി പറഞ്ഞു. 4921.92 കോടി രൂപ ചെലവില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പിഎംഎവൈ (യു) പദ്ധതിക്ക് കീഴില്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ 36991 പേര്‍ക്ക് 2019-2022 കാലയളവില്‍ പ്രയോജനപ്പെട്ടു. മറ്റ് പദ്ധതികളായ ദേശീയ നഗര ഉപജീവന ദൗത്യം, ഡിഡിയുജികെവൈ എന്നിവയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ 1.6 ലക്ഷം പേരും 70348 പേരും ഗുണഭോക്താക്കളായി
ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിലെ ജനങ്ങളെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സയ്യിദ് ഷഹ്സാദി സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ച ചെയ്തു. ദളിത് ക്രിസ്ത്യന്‍ വിഭങ്ങളിലുള്ളവര്ക്ക് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയവും അവര്‍ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തി.
National Commission for Minorities Member Syed Shahzadi said that more than 23.18 lakh students benefited in state under the Pre- Matric Scholarship Scheme for Minorities of Union Government from 2017-21. She was addressing media at Thiruvananthapuram after the review meeting of Prime Minister’s New 15 Point Welfare Programme and Prime Minister’s Jan Vikas Karyakram with State Government.
Shahzadi said that more than 2.62 lakh minority students got benefited under the Post-Metric Scholarship scheme and 11820 minority students benefited under Merit-cum-Means scholarship. PMAY(U) witnessed 36991 minority beneficiaries from 2019-2022 with a total budget of Rs 4921.92 crore . Other schemes of Central Government such as National Urban Livelihoods Mission and DDUGKY benefited 1.6 lakhs and 70348 persons of minority communities respectively in the same period.
Syed Shahzadi also discussed with the State Government regarding need for the inclusion of Buddhists, Sikhs, Jains and Parsis in the State Minorities Commission. She also discussed the issue of Dalit Christians not gettin
പ്രതികരിക്കാൻ ഇവിടെ എഴുതുക: