Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരം കേന്ദ്രമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസി; 50 % സൗരോര്‍ജം; മാലിന്യം 75% കുറയ്‌ക്കണം

തലസ്ഥാന നഗരിക്ക് തനത് മുഖച്ഛായ കെട്ടിപ്പടുക്കണം;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 08:42 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സുസ്ഥിരവികസനം നടപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കുന്ന നയരേഖ ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) പുറത്തിറക്കി.   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‘ട്രിവാന്‍ഡ്രം വിഷന്‍ 2025  എ സ്‌നാപ്‌ഷോട്ട് ഓഫ് സിറ്റീസ് വിഷന്‍ ഡെവലപ്‌മെന്റ് ജേര്‍ണി’ പ്രകാശനം ചെയ്തു.

തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് കെപിഎംജി തയ്യാറാക്കിയ വീക്ഷണരേഖയാണ് ഈ പുസ്തകം. വിവിധ നഗരങ്ങളുടെ വികസന ദൗത്യങ്ങളേയും ഫോറങ്ങളേയും കോര്‍ത്തിണക്കിയ ആറായിരത്തോളം പേരുടെ പരിശ്രമഫലമാണിത്.

മികച്ച 25 പദ്ധതികള്‍ക്കുള്ള ജി വിജയരാഘവന്റെ ‘നമ്മുടെ തിരുവനന്തപുരം സര്‍വേയുമായി’ സഹകരിച്ചുള്ള പുസ്തകം  നടപ്പിലാക്കാവുന്ന പദ്ധതികളുടെ രൂപരേഖ, കണക്കാക്കാവുന്ന വളര്‍ച്ച, നഗരത്തിന്റെ ഭാവി വികസനത്തിന് പൊതുസ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ഉള്‍പ്പെടെയുള്ളവ പരാമര്‍ശിക്കുന്നുണ്ട്. ബെംഗളൂരു, ന്യുയോര്‍ക്ക്, ലണ്ടന്‍, ആംസ്റ്റര്‍ഡാം  നഗരങ്ങള്‍ തനത് മുഖച്ഛായ സൃഷ്ടിച്ച ഉദാഹരണങ്ങളും അതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും അറുപത്തിനാല് പേജുള്ള നയരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

സമ്പദ്വ്യവസ്ഥയേയും ജനസംഖ്യയേയും കണക്കിലെടുത്താല്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് തിരുവനന്തപുരം പലമടങ്ങ് വളര്‍ന്നതായി ടിഎംഎ പ്രസിഡന്റ് രാജേഷ് ഝാ പറഞ്ഞു. ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുളള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രശസ്തമായി മാറി. മാനവ മൂലധനത്തിലും  ഐടി പാര്‍ക്ക് ശൃംഖലയിലും ഉന്നത അടിസ്ഥാന സൗകര്യങ്ങളിലും  മുന്നിലാണ്. എന്നിരുന്നാലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തോടൊപ്പം മികവുറ്റ മനുഷ്യവിഭവത്താലും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളാലും സുസ്ഥിരവികസിത നഗരമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് പ്രായോഗിക വികസന നയം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

തലസ്ഥാന നഗരിയുടെ സുസ്ഥിര വികസനത്തിന് വിവിധ മേഖലകളിലായി വ്യത്യസ്ത പങ്കാളികളുടെ സഹകരണം ആവശ്യമാണ്. നഗരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സുസ്ഥിര വികസനം, മാനവ മൂലധനം, അതിരുകളില്ലാത്ത വിനിമയബന്ധം, ലോകോത്തര അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ സുപ്രധാനമാണ്. ലക്ഷ്യം, നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, ആഗ്രഹിക്കുന്ന പദ്ധതികളുടെ പട്ടിക,  വിവിധ മേഖലകളിലെ അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിശകലനവുമുണ്ട്.

തിരുവനന്തപുരത്തെ ശരാശരി പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം നിലവിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കൂടുതലാണ്. തൊഴിലില്ലായ്‌മ നിരക്ക് 95 ശതമാനം കുറവാണ്. നാണ്യപ്പെരുപ്പം ദേശീയ നിരക്കിനേക്കാള്‍ കുറവാണ്. മലിനീകരണ തോത് നിലവിലുള്ളതിന്റെ 95 ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രദേശം പട്ടിണിരഹിതവുമാണ്. ഇത്തരം സവിശേഷതകളുള്ള തലസ്ഥാനത്തെ അഭിവൃദ്ധിയുള്ള നഗരമാക്കി മാറ്റേണ്ടതുണ്ടെന്നും  നയരേഖ വ്യക്തമാക്കുന്നു.

ലോകത്തിലെ മികച്ച 25 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിക്കുന്നതിനും ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനവും വരുമാനത്തില്‍ പത്തുമടങ്ങ് വര്‍ദ്ധനവും നേടുന്നതിന് നഗരത്തിന് സംയോജിത ടൂറിസം വികസനം ആവശ്യമാണ്. പഴയ കൊട്ടാരങ്ങളേയും മറ്റു സ്മാരകങ്ങളേയും പുനരുദ്ധരിച്ച് പൈതൃക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാകണം. ബാലരാമപുരം കൈത്തറിയും കൈത്തറി ഗ്രാമവും വിനോദസഞ്ചാര കേന്ദ്രമായി ബ്രാന്‍ഡ് ചെയ്യണം.  കോര്‍പ്പറേറ്റ്  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കണം. കോവളത്തിന് ആഗോള ബീച്ച് ഡെസ്റ്റിനേഷന്‍ സ്ഥാനമുറപ്പിക്കണം.   ദുബായില്‍ മെട്രോയിലൂടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്നതുപോലെ മികച്ച യാത്രാസൗകര്യം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉറപ്പാക്കണം. വാര്‍ഷിക ടൂറിസം അടിസ്ഥാനസൗകര്യ ഫണ്ട് നടപ്പിലാക്കണമെന്നും നയരേഖ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

2025 ഓടെ ഐവി ലീഗ് സര്‍വ്വകലാശാലയുടെ ഒരു സാറ്റ്‌ലൈറ്റ് ക്യാംപസ് എങ്കിലും രൂപീകരിക്കണമെന്ന്  നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വകലാശാലയിലൂടേയും  അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലൂടേയും നൈപുണ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും അന്‍പതു ശതമാനമെങ്കിലും സൗരോര്‍ജം പ്രോത്സാഹിപ്പിക്കണം. പ്രതിശീര്‍ഷ മാലിന്യത്തിന്റെ അളവ്  75 ശതമാനവും കുറയ്‌ക്കണം.

തിരുവനന്തപുരം കേന്ദ്രമാക്കിയ ഐപിഎല്‍ ഫ്രാഞ്ചൈസി രൂപീകരണം, കേരള ബ്ലാസ്‌റ്റേഴ്‌സിനായി വിപുലീകൃത ഹബ്ബ്  സൃഷ്ടിക്കല്‍, ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍, വ്യാവസായിക ഉല്‍പ്പാദന യൂണിറ്റുകളുമായി സുഗമായി ബന്ധിപ്പിക്കാവുന്ന വ്യാവസായിക ഇടനാഴി വികസിപ്പിക്കല്‍,  വ്യോമ റെയില്‍ റോഡ്ജല ഗതാഗതമേഖലയില്‍  ദക്ഷിണേന്ത്യയിലെ സുപ്രധാന മൊബിലിറ്റി ഹബ്ബാകാന്‍ നഗരത്തിലേക്ക് തടസ്സരഹിത വിനിമയബന്ധം ഉറപ്പാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും നയരേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

വിവിധ മേഖലകളിലൂന്നിയ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുകയും വിശദമാക്കുകയും ചെയ്യുന്ന നയരേഖ സര്‍ക്കാര്‍, വ്യവസായ മേഖല, മാനേജ്‌മെന്റ് ഫോറങ്ങള്‍, പ്രാദേശിക ഭരണ സംഘങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പങ്കാളികളെ ഉള്‍ക്കൊള്ളിച്ച് വികസന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതിയുടെ  ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

Tags: വിഷന്‍ ട്രിവാന്‍ഡ്രം 2025ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തിന്റെ സുസ്ഥിര വളര്‍ച്ചയ്‌ക്ക് മാര്‍ഗരേഖയൊരുക്കുന്ന ടിഎംഎ കോണ്‍ക്ലേവിന് 18 ന് തുടക്കം

Business

ദ്വിദിന മാനേജ്മെന്‍റ് സമ്മേളനമായ ‘ട്രിമ 2023 ‘ മെയ് 18 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

അധ്യാപകര്‍ നൈപുണ്യം പരിപോഷിപ്പിച്ച് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയണമെന്ന് വിദഗ്ധര്‍

Kerala

വികസനത്തിന് നഗരങ്ങളുടെ സുസ്ഥിര വളര്‍ച്ച പ്രധാനം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.