Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സ്വപ്‌നച്ചിമിഴ്‌

കുടുക്കയില്‍ എത്ര രൂപ ഉണ്ടായിരുന്നു എന്ന് അറിയാന്‍ അവന് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. എങ്കിലും; അത് അവന്‍ ചോദിച്ചില്ല. ബിന്നിക്ക് എന്താണ് അസുഖം എന്നും ചോദിക്കാന്‍ അപ്പോള്‍ അവന് തോന്നിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 06:00 am IST
in Literature

ഉദയകുമാര്‍ കലവൂര്‍

ഒരു മണ്‍സൂണ്‍ കാലമായിരുന്നു അത്. ഉച്ച വരെ നല്ല മഴയായിരുന്നു. ഇപ്പോള്‍ കുറച്ചു തെളിവുണ്ട്. നേരിയ വെയിലും. പതിവു സമയത്ത് തന്നെ സ്‌കൂള്‍ വിട്ടു.

അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് അവന്‍ പഠിക്കുന്നത്. എട്ടാം ക്ലാസില്‍. രണ്ടു മൂന്നു കൂട്ടുകാര്‍ ഒപ്പം ഉണ്ടായിരുന്നു. കളിച്ചും ചിരിച്ചുമൊക്കെ അവന്‍വീട്ടില്‍ എത്തി. മണി നാലര കഴിഞ്ഞിരുന്നു അപ്പോള്‍.മുറ്റത്ത് ആരെയും കണ്ടില്ല. മിക്കവാറും ദിവസങ്ങളില്‍, മുത്തശ്ശി ഉമ്മറത്ത് കാണും.  

പുസ്തക സഞ്ചി കോലായിലെ മേശപ്പുറത്ത് വെച്ചു. ഷര്‍ട്ട് ഊരി ഭിത്തിയിലെ ആണിയില്‍ തൂക്കി. പെട്ടെന്നാണവനതുകണ്ടത്. അവന്റെ മണ്‍കുടുക്ക നിലത്ത് ചിന്നിച്ചിതറിക്കിടക്കുന്നു. ഈശ്വരാ…! ആരാണിതു ചെയ്തത്?  

അവന്‍ അമ്മേ.. എന്ന് അലറിവിളിച്ചു പോയി. അമ്മ ധൃതിയില്‍ ഓടി വന്നു. അടുക്കളയില്‍ ആയിരുന്നു അവര്‍.

അമ്മയുടെ മൂക്കിന്‍ തുമ്പ് വിയര്‍ത്തിരുന്നു. കൈത്തണ്ടയില്‍ കരി പുരണ്ടിരുന്നു. ഒരു മുഷിഞ്ഞ നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്. അമ്മ അവനെ ചേര്‍ത്തു നിര്‍ത്തി.

”മോനെ, അച്ഛന്റെ കൂട്ടുകാരന്‍ ജോസേട്ടന്റെ മകന് പെട്ടെന്നൊരസുഖം. ആശുപത്രീപ്പോകാന്‍ കാശില്ലാഞ്ഞിട്ട്, അച്ഛനാ കുടുക്ക പൊട്ടിച്ചത്.”

അവന്‍ അമ്മയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അമ്മ അവനോടു കള്ളം പറയില്ല.

”….അച്ഛന്‍ ദാ ഇപ്പോ, അങ്ങോട്ടിറങ്ങിയതേയുള്ളു.”

അമ്മ അവനെ സാന്ത്വനിപ്പിച്ചു. അവന് എന്തോ! ഒരു അലിവ് തോന്നി. അവന്റെ കാശ് ഒരു നല്ല കാര്യത്തിന് പ്രയോജനപ്പെട്ടല്ലൊ! അവന് എന്തെന്നില്ലാത്ത ഒരുസന്തോഷം തോന്നി. അഭിമാനവും.

കുടുക്കയില്‍ എത്ര രൂപ ഉണ്ടായിരുന്നു എന്ന്  അറിയാന്‍ അവന് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. എങ്കിലും; അത് അവന്‍ ചോദിച്ചില്ല. ബിന്നിക്ക് എന്താണ് അസുഖം എന്നും ചോദിക്കാന്‍ അപ്പോള്‍ അവന് തോന്നിയില്ല.  

അര മണിക്കൂര്‍ കഴിഞ്ഞു. അമ്മ ഉണ്ടാക്കിക്കൊടുത്ത  ഗോതമ്പു ചപ്പാത്തിയും കട്ടന്‍ ചായയും കഴിച്ചു. ഒരു നോട്ടുബുക്ക് വാങ്ങാനായി അടുത്തുള്ള ജംഗ്ഷനിലേക്ക് ചെന്നു. പെട്ടെന്ന്; അവന്‍ സ്തംഭിച്ചു പോയി. അതാ നില്‍ക്കുന്നു, അച്ഛനും അരികിലായി ജോസേട്ടനും. മദ്യശാലയ്‌ക്കു മുന്നിലെ ക്യൂവില്‍!

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.