ലക്നൗ: യുപിയിലെ ഇറ്റാവയിലെ സിവില്‍ ലൈന്‍ പ്രദേശത്തെ ഹോട്ടലിലെ മെനു കാര്‍ഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹോട്ടലില്‍ ലഭ്യമാകുന്ന ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായാണ് രാഹുല്‍ ഗാന്ധിയുടെ പേര് നല്‍കിയത്.
‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്ന പേരിലാണ് വിഭവങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ഇറ്റാലിയന്‍ പാസ്ത, മെക്സികന്‍ പാസ്ത, ഹാംഗ്ഓവര്‍ പാസ്ത എന്നീ വിഭവങ്ങളാണ് ഈ തലക്കെട്ടിന് താഴെയുള്ളത്. എത്രയും വേഗം മെനു കാര്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ ഇറ്റാവ ജില്ല കോണ്‍ഗ്രസ് കമ്മറ്റി ഹോട്ടല്‍ ഉടമകളോട് ആവശ്യപ്പെട്ടു.
ഹോട്ടല്‍ അധികൃതര്‍ രാഹുലിന്റെ പേര് പിന്‍വലിച്ച് മാപ്പ് പറയണം. അല്ലെങ്കില്‍ പ്രക്ഷോഭം നേരിടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ കളക്ട്രേറ്റിലെത്തി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: