കൊച്ചി: എന്റെ കയ്യില്‍ സ്വപ്നയുടെ ഫോണ്‍ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഷാജ് കിരണിന് നല്ല തല്ലു കൊള്ളാത്തതിന്റെ കുഴപ്പമുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. ഞാന്‍ ഇന്റര്‍വ്യൂ എടുത്താല്‍ അത് മുഖ്യമന്ത്രി കാണും, അങ്ങനെ പ്രശ്നങ്ങളില്‍ അയവ് വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഷാജിയുടെ വിവരക്കേട് ആണ്. മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഞാന്‍ എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്ന് നികേഷ് കുമാര്‍ പറയുന്നു.
ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും.
എന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ട് എങ്കില്‍ ഷാജ് ദുഖിക്കും. എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. അത് തട്ടിക്കളിക്കാന്‍ ഷാജ് എന്റെ ആരുമല്ല. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. പക്ഷെ, രാഷ്‌ട്രീയ കാഴ്ചപ്പാട് ഉണ്ട്. അത് തുടരും. എല്ലാ നല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കും കൃത്യമായ രാഷ്‌ട്രീയ വീക്ഷണം ഉണ്ടായിരുന്നു എന്ന് ഇന്ത്യയിലെ മാധ്യമ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും നികേഷ് പറയുന്നു.
സ്വപ്നയെ ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഷാജിയാണ് എന്നെ വിളിക്കുന്നത്. സ്വപ്ന ഷാജിയുടെ കൃത്രിമ ഗര്‍ഭം ധരിക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ. അവര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ അത് പുറം ലോകത്തെ അറിയിക്കാന്‍ അയാള്‍ക്ക് പരിചയമുള്ള മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ വിളിച്ചു എന്നാണ് ഷാജി പറയുന്നതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നികേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: