തൃശ്ശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലിനുള്ളിലെ ശലഭോദ്യാനത്തിലെ നീലക്കടുവ ഇനത്തിലെ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ചിറകുകളില്‍ കറുപ്പും വെളുപ്പും വരകളുള്ള ചിത്രശലഭങ്ങളാണ് നീലക്കടുവ എന്ന് വിശേഷിപ്പിക്കുന്നത്. അപൂര്വ്വയിനത്തില്പ്പെട്ടതാണ് ഇവ. നീലക്കടുവ, കരിനീലക്കടുവ ഇനത്തിലുള്ള ശലഭങ്ങളാണ് അധികവും.
ജയില്‍ അധികൃതരോടും പൂന്തോട്ടവും പരിസരവും പരിപാലിക്കുന്ന തടവുകാരോടും അടുപ്പമുള്ളവരാണ് ചിത്രശലഭങ്ങള്‍. ഇവര്‍ അടുത്തെത്തിയാലും ചിത്രശലഭങ്ങള്‍ പറന്നു പോകാന്‍ കൂട്ടാക്കാറില്ല. പത്തിലധികം ഇനങ്ങളിലുള്ള ശലഭങ്ങള്‍ ജയിലിലെ ശലഭോദ്യാനത്തിലെ നിത്യസന്ദര്‍ശകരാണ്.
പാലക്കാട് ജില്ലാ ജയിലിന്റെ മുഖം മാറ്റിയ കെ.അനില്‍ കുമാറാണ് വിയ്യൂര്‍ ജില്ലാ ജയിലിന്റെ സൂപ്രണ്ട്. പാലക്കാട് നിന്നും എത്തിച്ച ചെടികളുടെ വിത്തുകളാണ് വിയ്യൂരിലെ ജയില്‍ മുറ്റത്തും അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് മുളപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: