Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് പദ്ധതി: 9.20 ലക്ഷം അപേക്ഷകര്‍; കരട് പട്ടികയില്‍ 5.14 പേര്‍ മാത്രം

രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക വെബ്‌സൈറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 08:35 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ംംം.ഹശളല2020.സലൃമഹമ.ഴീ്.ശി ല്‍ പട്ടിക ലഭിക്കും.  വെള്ളിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.

ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്.  ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്.  ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയതനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്‌ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.  

അപ്പീല്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അവസരം നല്‍കും. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമര്‍പ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും.  അക്ഷയ സെന്റര്‍ മുഖേനയും അപ്പീല്‍ നല്‍കാം. പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം. രണ്ടാം ഘട്ട അപ്പീല്‍ പരിഗണിക്കുന്നത് കളക്ടര്‍ അധ്യക്ഷനും ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ്. ഓണ്‍ലൈനായി അപ്പീല്‍  സമര്‍പ്പിക്കണം.  

ലൈഫ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്.  ഇതിനു പുറമേ 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക അതത് പഞ്ചായത്ത്/നഗരസഭ ഭരണസമിതികള്‍ ചര്‍ച്ച ചെയ്യും.  തുടര്‍ന്ന് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പട്ടിക പരിശോധനയ്‌ക്ക് വിധേയമാക്കും. അനര്‍ഹര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയാല്‍ ഗ്രാമസഭകള്‍ക്കും  വാര്‍ഡ് സഭകള്‍ക്കും അവരെ ഒഴിവാക്കാന്‍ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികള്‍ പരിഗണിക്കും. ഓഗസ്റ്റ് 10നുള്ളില്‍ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികള്‍ അംഗീകാരം നല്‍കും.  ഓഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്‌സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും.

Tags: Life mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Thrissur

ലൈഫ് പദ്ധതി കനിഞ്ഞില്ല; ശിവന് വീടു നല്‍കി ജോയ് ആലുക്കാസ്

Kerala

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍, ലൈഫ് പദ്ധതിക്കായി ഇനി വേണ്ടത് 10,000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.