Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആചാര്യതുല്യനായ ത്യാഗധനന്‍; ഇന്ന് ശ്രീരാമകൃഷ്ണ പണ്ഡിതര്‍ ജയന്തി

തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം, ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം ഇവയെല്ലാമായിരുന്നു പണ്ഡിതരുടെ സവിശേഷതകള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 8, 2022, 05:48 am IST
inArticle

ഷിജുകുമാര്‍ എരുമേലി

(ലേഖകന്‍ അഖിലകേരള പണ്ഡിതര്‍ മഹാജനസഭ ജനറല്‍ സെക്രട്ടറിയാണ്)

നിസ്വാര്‍ത്ഥവും തത്വാധിഷ്ഠിതവുമായ സാമുദായസേവനത്തിലൂടെ ആത്മ സംതൃപ്തി അടയുന്ന ആദര്‍ശശാലികളുടെ തലമുറയിലെ അസാധാരണമായ ഉള്‍ക്കരുത്തുള്ള നേതാവായിരുന്നു ശ്രീരാമകൃഷ്ണ പണ്ഡിതര്‍. പ്രതികൂല സാഹചര്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ  ജീവിതം രൂപപ്പെട്ടത്. അതെല്ലാം തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം, ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം ഇവയെല്ലാമായിരുന്നു പണ്ഡിതരുടെ സവിശേഷതകള്‍.  

1907 ജൂണ്‍ 8ന് എറണാകുളം മുളവുകാട് തെരുവില്‍ പറമ്പില്‍ അയ്യപ്പന്റെയും കടവന്ത്ര ലക്ഷ്മിയുടെയും മകനായി ജനനം. ചെറുപ്രായത്തില്‍ തന്നെ സംസ്‌കൃതം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി എഴുതി പാസായി.  

ബ്രാഹ്മണ്യവും ജന്മിത്വവും കൈകോര്‍ത്ത് കൊണ്ട് നാട്ടില്‍ അഴിച്ചുവിട്ട ദളിത് പീഡനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ കൊടിയ മര്‍ദ്ദനങ്ങളും നേരിടുന്നതിന് ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ അന്നത്തെ വലിയ  ആയുധമായിരുന്നു. മനുഷ്യനെ കന്നുകള്‍ക്കൊപ്പം പാടങ്ങള്‍ പൂട്ടാന്‍ ഉപയോഗിക്കുകയും പിന്നാക്കക്കാരന് അയിത്തം കല്‍പ്പിച്ച് ക്ഷേത്രപ്രവേശനവും വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുകയും ചെയ്തിരുന്ന ആ കാലത്ത് അതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ശ്രീനാരായണഗുരു പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് തന്റെ ദര്‍ശനങ്ങളിലൂടെ പ്രത്യാശയും ആവേശവും നല്കി. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്  പണ്ഡിതര്‍ എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് ആദ്യകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചത്.  

ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളായ വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, കര്‍മശുദ്ധി, ആഹാരശുദ്ധി എന്നിവ സ്വജീവിതത്തില്‍ അനുഷ്ഠിക്കുകയും അത് സമുദായാംഗങ്ങളും അനുഷ്ഠിക്കണമെന്ന് അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു.

1921 ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു.  ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം, പാലിയത്ത് സമരം എന്നിവയുടെ ഭാഗമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. 1948ല്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സജീവരാഷ്‌ട്രീയ പ്രവര്‍ത്തനം തന്റെ സമുദായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അദ്ദേഹം രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി.  

1951 ഫെബ്രുവരി അഞ്ചിനാണ് അദ്ദേഹം അഖിലകേരള പണ്ഡിതര്‍ മഹാജനസഭ രൂപീകരിച്ചത്. സഭയുടെ ആദ്യ സെക്രട്ടറിയായി  പണ്ഡിതരെ തെരഞ്ഞെടുത്തു. സഭ ആരംഭിച്ച ‘സന്ദേശം’ മാസികയുടെ  ആദ്യ ചീഫ് എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനഫലമായാണ്  1955 ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് ഒബിസി ആനുകൂല്യം പണ്ഡിതര്‍ സമുദായത്തിന് ലഭിച്ചത്. 56 വര്‍ഷം നീണ്ട ജീവിത ലീലകള്‍ അവസാനിപ്പിച്ച് ആചാര്യതുല്യനായ ത്യാഗധനന്‍ 1963 ജൂണ്‍ 19 ന് മഹാസമാധി പ്രാപിച്ചു. എങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ഊര്‍ജ്ജത്തിന്റെ തരംഗശക്തി ഇപ്പോഴും നിലനില്ക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.