തൃശൂർ: പൊടുന്നനെ മോദീപ്രേമം അണപൊട്ടിയൊഴുകുന്ന പ്രസംഗവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്‍ രംഗത്തെത്തിയപ്പോള്‍ ശ്രോതാക്കള്‍ക്ക് അമ്പരപ്പ്. തൃശൂർ റെയിൽവേ സ്റ്റേഷനെ ആധുനിക രീതിയിൽ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടി.എൻ പ്രതാപൻ എംപി. തൃശൂരിൽ റെയിൽവേ സ്റ്റേഷനെ പൈതൃക സ്റ്റേഷനാക്കാന്‍ നൂറുകോടിയുടെ ആധുനിക വികസന പദ്ധതികളാണ് റെയില്‍വേ ആലോചിക്കുന്നത്.
പാര്‍ലമെന്‍റില്‍ ആവശ്യത്തിനും അനാവശ്യത്തിനും മോദി സര്‍ക്കാരിനെയും നയങ്ങളെയും മന്ത്രിമാരെയും വിമര്‍ശിക്കുന്ന എംപിയാണ് പ്രതാപന്‍. സ്മൃതി ഇറാനിയ്‌ക്കെതിരെ പാഞ്ഞടുത്തതിന് ലോക് സഭയില്‍ നിന്നും സസ്പെന്‍ഷന്‍റ് ചെയ്യപ്പെട്ട എംപി ഇപ്പോള്‍ മോദിസര്‍ക്കാരിനെ സ്തുതിക്കുന്നത് കോണ്‍ഗ്രസുകാരില്‍ മാത്രമല്ല,എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലും അമ്പരപ്പാണുളവാക്കിയത്.
“കേന്ദ്രം ആവിഷ്കരിക്കുന്ന പദ്ധതികൾ ഉടൻ നടപ്പാക്കാറുണ്ട്. തൃശൂരിലെ റെയിൽവേ കാര്യത്തിലും അതുണ്ടാകും. കേന്ദ്രത്തിലെ ഏത് സ്ഥാപനങ്ങളും വികസന പദ്ധതികൾ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കാറുണ്ടെന്നും റെയിൽവേയുടെ കാര്യത്തിലും അതുണ്ടാകും”- ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ഒല്ലൂർ, പൂങ്കുന്നം പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിആർഎം ആർ. മുകുന്ദൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. അതിന് ശേഷമാണ് കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളുടെ ഗതിവേഗം സംബന്ധിച്ച് ടിഎൻ പ്രതാപൻ എംപി പ്രകീർത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: