Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നു വര്‍ഷം, നൂറ് കോടിയോളം ചെലവ്; തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക്; പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം

നൂറ് കോടിയോളം ചെലവ് വരുന്ന നിര്‍മ്മാണപ്രവര്‍ത്തികള്‍ മൂന്നു കൊല്ലം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍ മുകുന്ദ്, ടി എന്‍ പ്രതാപന്‍ എംപിയെ അറിയിച്ചു. തൃശ്ശൂര്‍ ലോകസഭ മണ്ഡലത്തിലുള്‍പ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം ചര്‍ച്ചചെയ്യാന്‍ ടി എന്‍ പ്രതാപന്‍ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിയ്‌ക്കവെയാണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 07:08 pm IST
in Kerala

തൃശ്ശൂര്‍: രാജ്യാന്തര നിലവാരത്തിലേക്ക് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍ നിര്‍മ്മിയ്‌ക്കുന്നതിന് തീരുമാനമായി. പൂര്‍ണ്ണമായും റെയില്‍വേയുടെ ചെലവില്‍ ഏറ്റെടുക്കുന്ന ഈ പദ്ധതിയ്‌ക്ക് നോഡല്‍ ഓഫീസറെ നിയമിച്ചു. പ്രാഥമിക വിവര ശേഖരണവും ആരംഭിച്ചിട്ടുണ്ട്. നൂറ് കോടിയോളം ചെലവ് വരുന്ന നിര്‍മ്മാണപ്രവര്‍ത്തികള്‍ മൂന്നു കൊല്ലം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍ മുകുന്ദ്, ടി എന്‍ പ്രതാപന്‍ എംപിയെ അറിയിച്ചു. തൃശ്ശൂര്‍ ലോകസഭ മണ്ഡലത്തിലുള്‍പ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം ചര്‍ച്ചചെയ്യാന്‍ ടി എന്‍ പ്രതാപന്‍ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ സംസാരിയ്‌ക്കവെയാണ് ഡിആര്‍എം ഇക്കാര്യം അറിയിച്ചത്.

ഡിആര്‍എം ആര്‍ മുകുന്ദിന് പുറമെ റെയില്‍വേയില്‍ നിന്നും സീനിയര്‍ ഡിവിഷണല്‍ കൊമ്മേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍ ആനന്ദ്, അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബുരാജ്, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ (നോര്‍ത്ത്) നരസിംഹ ആചാരി, എറണാകുളം ഏരിയ മാനേജര്‍ നിതിന്‍ റോബര്‍ട്ട് എന്നിവരും തൃശ്ശൂരിലെ മുഴുവന്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ടി എന്‍ പ്രതാപനോടൊപ്പം മുന്‍ എംഎല്‍എമാരായ ടി വി ചന്ദ്രമോഹന്‍, എം പി വിന്‍സെന്റ്, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ഷംസുദ്ദീന്‍, യാത്രക്കാരുടെ പ്രതിനിധികളായ പി കൃഷ്ണകുമാര്‍, അരുണ്‍ ലോഹിതാക്ഷന്‍, ഷാജു ജോസഫ്, ടി രാമന്‍കുട്ടി, എം ഗിരീശന്‍, രവിക്കുട്ടന്‍, പുതുക്കാട് എംഎല്‍എയുടെ സെക്രട്ടറി മനോജ് എന്നിവര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.

കോവിഡിന് മുമ്പ് ഓടിയിരുന്ന മുഴുവന്‍ തീവണ്ടികളും മൂന്ന്, നാല് ആഴ്ചകള്‍ക്കുള്ളില്‍ പുനരാരംഭിയ്‌ക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. പാസഞ്ചര്‍ വണ്ടികളുടെ ഹാള്‍ട്ട് സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകളും പുനഃസ്ഥാപിയ്‌ക്കും. എറണാകുളത്തുനിന്നും ഷൊര്‍ണ്ണൂര്‍ വരെയുള്ള മൂന്നാം പാതയുടെ അന്തിമ ലൊക്കേഷന്‍ സര്‍വ്വേ നടന്നുവരികയാണ്. വേഗത കൂടിയ വണ്ടികള്‍ക്ക് കൂടി അനുയോജ്യമായ വിധത്തിലാകും പ്രസ്തുത പാത നിര്‍മ്മിയ്‌ക്കുക. ഓട്ടോമാറ്റിക് സിഗ്‌നലിങ് അടുത്ത ബഡ്ജറ്റില്‍ വീണ്ടും പരിഗണനയിലുണ്ട്. തൃശ്ശൂരിലെ പ്രീ  പെയ്ഡ് ഓട്ടോ പ്രശ്!നം പരിഹരിയ്‌ക്കു ന്നതിന് ജൂണ്‍ 14 ചൊവ്വാഴ്ച ബന്ധപ്പെട്ട എല്ലാവരുടെയും യോഗം എംപിയുടെ സാന്നിദ്ധ്യത്തില്‍ ചേരും. അമൃത എക്‌സ്പ്രസ്സ് രാമേശ്വരത്തേയ്‌ക്ക് നീട്ടുന്നത് അടുത്ത സമയ വിവര പട്ടികയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഗുരുവായൂര്‍ തിരുന്നാവായ പാത സര്‍വ്വേ തടസ്സപ്പെട്ടത് മൂലം റെയില്‍വേ മരവിപ്പിച്ചിരിയ്‌ക്കു കയാണ്. ഗുരുവായൂരിലെ യാര്‍ഡ് വികസനം പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാനുള്ള സാദ്ധ്യത പരിശോധിയ്‌ക്കും. തിരുവെങ്കിടം അടിപ്പാത മുനിസിപ്പാലിറ്റിയുടെ അനുമതി ലഭ്യമാകുന്ന മുറയ്‌ക്ക് ഏറ്റെടുക്കും. പൂങ്കുന്നം സ്‌റ്റേഷന്റെ ശേഷിയ്‌ക്കുന്ന പ്രവര്‍ത്തികളും റോഡ് ടാറിങ്ങും പൂര്‍ത്തിയാക്കും. പൂങ്കുന്നത്തു് ഏതാനും മിനി ഷെല്‍ട്ടറുകളും തൃശ്ശൂരില്‍ ടാക്‌സിക്കാര്‍ക്ക് വിശ്രമത്തിനായി ഷെഡ്ഡും  ഇരിഞ്ഞാലക്കുടയില്‍ സ്‌റ്റേഷനിലേയ്‌ക്കുള്ള വഴിയില്‍ റൂഫിംഗും നിര്‍മ്മിയ്‌ക്കുന്നതിന് റെയില്‍വേ പദ്ധതി തയ്യാറാക്കിയാല്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും തുക അനുവദിയ്‌ക്കാമെന്ന് ടി. എന്‍. പ്രതാപന്‍ അറിയിച്ചു. പുതുക്കാട് നടപ്പാലത്തിനുള്ള സാദ്ധ്യത പഠനം നടത്തും. നെല്ലായി സ്‌റ്റേഷന്‍ കെട്ടിടം പുതുക്കി പണിയുന്നതിനുള്ള സാദ്ധ്യതകള്‍ ആരായും. മുതിര്‍ന്ന പൗരന്മാര്‍ക്കടക്കമുള്ള യാത്ര സൗജന്യം സംബന്ധിച്ച് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ആവശ്യമാണ്.

Tags: keralaThrissurറെയില്‍വേindianഅന്താരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.