ബെംഗളൂരു:മൈസൂരുവില്‍ മഠത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച മലയാളി കന്യാസ്ത്രീയെ മാനസികരോഗആശുപത്രിയിലാക്കി.പോലീസും ബന്ധുക്കളും ഇടപെട്ട് ഇവരെ പുറത്തിറക്കി എന്നാല്‍ പിന്നീടിവര്‍ക്ക് മഠത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. അതിനാല്‍ ഇവര്‍ ഇപ്പോള്‍ മൈസൂരുവിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്.’ ഡേ്ാ്ടേഴ്സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്സി ‘ സഭയുടെ മൈസൂരു ശ്രീരാംപുരയിലുളള മഠത്തിലെ സിസ്റ്റര്‍ എല്‍സിനയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്.
മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച് എല്‍സിന കര്‍ണ്ണാടക വനിത ശിശുക്ഷേമ വകുപ്പിന് കത്തെഴുതിയിരുന്നു.ഈ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഠത്തില്‍ നിന്ന് പീഡനമുണ്ടായി.മുതിര്‍ന്ന കന്യാസ്ത്രീകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.ഇതേത്തുടര്‍ന്ന് ഭയന്നു പോയ കന്യാസ്ത്രീ ജീവനില്‍ പേടിയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ച് സഹോദരങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു.ഇതോടെ കന്യാസ്ത്രീയോടുളള പ്രതികാരമനോഭവമെന്ന് നിലയ്ക്ക്, മെയ് 31ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഇവരെ കുറച്ച് പേര് ചേര്‍ന്ന് വലിച്ചിഴച്ച് പുറത്തേക്കുകൊണ്ടുപോയി.കാലിന് അടിച്ച് വീഴ്ത്തി കൈയ്യും,കാലും കെട്ടി മയക്കുമരുന്ന് കുത്തിവെച്ച് വാഹനത്തില്‍ അടുത്തുളള മാനസികരോഗാശുപ്ത്രിയില് പ്രവേശിപ്പിച്ചു എന്നാണ് സിസ്റ്റര്‍ എല്‍സിന നല്കിയ പരാതിയില്‍ പറയുന്നത്.
കന്യാസ്ത്രീകള്‍ തന്നെ നടത്തുന്ന ആശുപത്രിയാണിത്.മൊബൈലും, സഭാവസ്ത്രവും മഠാധികൃതര്‍ വാങ്ങിവെച്ചു.പിന്നീട് അച്ഛനും ബന്ധുക്കളുമെത്തിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയില്‍ നിന്ന് രക്ഷപെടുത്തി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചത്.തിങ്കളാഴ്ചയാണ് ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത്.പോലീസിനൊപ്പം മഠത്തില്‍ എത്തി വസ്ത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.അശോകപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.മംഗളൂരുവിനടുത്ത് കാര്‍ക്കളയിലാണ് കന്യാസ്ത്രീയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: