ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരില്‍ പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്.
പത്തിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. തടയണയ്ക്ക് സമീപത്തെ ചുഴിയില്‍പ്പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. മോനിഷ (16), ആര് പ്രിയദര്‍ശിനി (15), സഹോദരി ആര് ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: