Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മെ നാമാക്കി മാറ്റുന്ന മൂല്യങ്ങള്‍

നമ്മുടെ കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് ഇന്ന് മലയാളം എഴുതാനറിയില്ല, വായിക്കാനറിയില്ല.അവര്‍ക്ക് മാതൃഭാഷ പെറ്റമ്മയാണ്, മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരാണ് എന്നവികാരം എന്നേ പോയ്‌മറഞ്ഞു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jun 5, 2022, 06:00 am IST
in Samskriti

മക്കളേ,

നമ്മുടെ സംസ്ഥാനമായ കേരളം പലതുകൊണ്ടും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. ഏറ്റവുവുമധികം ഉന്നതബിരുദധാരികള്‍ ഉള്ള സംസ്ഥാനം. സംപൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം. ഒന്നാമതായി എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയ സംസ്ഥാനം. ഏറ്റവുമധികം ആശുപത്രികളും ഡോക്ടര്‍മാരുമുള്ള സംസ്ഥാനം. അങ്ങനെ കേരളത്തിന്റെ തൊപ്പിയിലെ തൂവലുകള്‍ പലതാണ്.  

ഇതൊക്കെ നമുക്ക് അഭിമാനിക്കാന്‍ പറ്റിയകാര്യങ്ങള്‍ തന്നെ. എന്നാല്‍ നമുക്ക് അത്രകണ്ട് അഭിമാനിക്കാന്‍ പറ്റാത്ത കുറേ ഒന്നാംസ്ഥാനങ്ങളും ഉണ്ട്. ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനം. ഏറ്റവും അധികം റോഡപകടങ്ങള്‍ നടക്കുന്ന സംസ്ഥാനം ഏറ്റവുംഅധികം പ്രമേഹരോഗികളും രക്തസമ്മര്‍ദരോഗികളും ഹൃദ്രോഗികളും ഉള്ള സംസ്ഥാനം. ഏറ്റവും അധികം മദ്യം കുടിച്ചുതീര്‍ക്കുന്ന സംസ്ഥാനം. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പന്തിയില്‍ തന്നെ. നമ്മുടെ മതമൈത്രിയിലും വിള്ളലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം എന്താണ്കാണിക്കുന്നത്? എവിടെയാണ്‌നമുക്ക് തെറ്റുപറ്റിയത്. ഒരുപരമ്പരാഗത ഗ്രാമീണ സംസ്‌കാരത്തില്‍ നിന്ന് ഒരു നാഗരിക ഉപഭോഗസംസ്‌കാരത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. ആ മാറ്റത്തിന് ഇടയില്‍ വിലപ്പെട്ടത ്പലതും നമുക്ക് നഷ്ടമാകുന്നു എന്നതു തന്നെ കാര്യം.

പണ്ട് ഓരോ കുടുംബത്തിലേയും വ്യക്തികള്‍ തമ്മിലും അയല്‍വീടുകള്‍ തമ്മിലും ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ തമ്മിലും പങ്കുവെയ്‌ക്കലിന്റെ സംസ്‌ക്കാരം നിലനിന്നിരുന്നു. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രായമായവരോട് ഉണ്ടായിരുന്ന ആദരവ്, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സ്‌നേഹബന്ധം, മനുഷ്യന് മണ്ണിനോടും പ്രകൃതിയോടും ഉണ്ടായിരുന്ന അടുപ്പവുംഹൃദയബന്ധവും അതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഓരോവര്‍ഷവും മലയാളികള്‍ എത്രമാത്രം മദ്യമാണ് കുടിച്ച് തീര്‍ക്കുന്നത്. അവര്‍ കുടിക്കുന്നത് കള്ളുംചാരായവും അല്ല, പ്രിയപ്പെട്ടവരുടെ ചോരയും കണ്ണീരുമാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കുറ്റിപ്പുറവും  പുനലൂരും കല്ലുവാതുക്കലും മലപ്പുറവുമൊക്കെ ഒന്നിന്പുറകെ ഒന്നായി വന്നുപോയി. മനുഷ്യജീവനും ജീവിതവും പാഴായിപ്പോകുമ്പോള്‍ എങ്ങനെ ദുഃഖിക്കാതിരിക്കും, എങ്ങനെ പറയാതിരിക്കും. പക്ഷെ പറഞ്ഞിട്ട് എന്തു വിശേഷമാണ്.  

അതുപോലെ ലോകംമുഴുവന്‍ മാംസാഹാരത്തിന്റെ ദോഷംമനസ്സിലാക്കി അതിന്റെ ഉപയോഗം കുറയ്‌ക്കുമ്പോള്‍, കേരളത്തില്‍വിവാഹത്തിനെന്നല്ല, ഓണത്തിനും വിഷുവിനും മാംസം കൂടിയേ തീരൂ എന്നായിരിക്കുന്നു.

നമ്മള്‍ മലിനമാക്കിയ മണ്ണും വിണ്ണും വെള്ളവും നമ്മുടെ വേദനയെ വര്‍ദ്ധിപ്പിക്കുന്നു. നമ്മുടെ ഏറ്റവും വലിയനദികളായ പേരാറും പെരിയാറും മരിച്ചു കൊണ്ടിരിക്കുന്നു.  

നമ്മുടെ കുട്ടികളില്‍ വലിയൊരു വിഭാഗത്തിന് ഇന്ന് മലയാളം എഴുതാനറിയില്ല, വായിക്കാനറിയില്ല, ശരിയായി ഉച്ചരിക്കാനും അറിയില്ല. ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് മുറിമലയാളം സംസാരിക്കാനേ പലര്‍ക്കുമറിയൂ. എന്നാല്‍ അതിനും അവര്‍ക്ക് മടിയാണ്. മാതൃഭാഷ പെറ്റമ്മയാണ്. മറ്റുള്ളഭാഷകള്‍  പോറ്റമ്മമാരാണ് എന്നവികാരം എന്നേ പോയ്‌മറഞ്ഞു. ചുരുക്കത്തില്‍ അടിസ്ഥാനമായ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് വ്യര്‍ത്ഥമായ എന്തിന്റെയൊക്കെയോ പിറകേപായുകയാണ് മലയാളി. മലയാളിക്ക് ഇന്ന് തിരക്കാണ്. ആ തിരക്കിനിടയില്‍ ഹൃദയത്തിന്റെ സംഗീതവും തൊട്ടടുത്തുള്ളവരോടുള്ള സ്‌നേഹവും ഉള്ളിലെ ശാന്തിയും നഷ്ടമാകുന്നു. എന്നാല്‍ഇതിനേക്കാളെല്ലാം ഏറെ നമ്മളെ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്. എവിടെയൊക്കെയോ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കനലുകള്‍ എരിയുന്നു. അത് ചിലപ്പോള്‍ ആളിക്കത്തുന്നു. വിവേകത്തിന്റെ കാലവര്‍ഷം ആ കനലുകളെ കെടുത്തട്ടെ എന്ന് നമുക്ക് ്പ്രാര്‍ത്ഥിക്കാം. കാരണം ഇന്ന് വേലിക്കെട്ടുകള്‍ വര്‍ദ്ധിച്ചുവരുന്നു. സങ്കുചിതഭാവം വളരുന്നു.

ഒപ്പം അവിശ്വാസവും വൈരവും. അത് പാടില്ല. നമ്മള്‍ ഹൃദയം തുറന്ന് മറ്റുള്ളവരോട് സംസാരിക്കണം. തുറന്ന മനസ്സോടെ മറ്റുള്ള മതങ്ങളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചും പഠിക്കണം. എല്ലാറ്റിലും നന്മയുണ്ട്. കുറേ ജീര്‍ണതയും കാണും. ആ ജീര്‍ണതകളില്‍ മുറുകെ പിടിക്കാതെ മുന്നോട്ടു പോകണം.

പഴയകാലമെല്ലാം നല്ലത്. ഇപ്പോഴത്തേതെല്ലാം ചീത്ത അങ്ങനെയല്ല. പഴയതിലെ ജീര്‍ണതയുടെ അംശങ്ങള്‍ തള്ളിക്കളയുകയും അതിലെ നന്മയെ നമ്മള്‍ സ്വീകരിക്കുകയും വേണം. അതാണ് പുരോഗതിയുടെ പാത. ലോകത്തിന്റെ ഏതു ഭാഗത്ത്‌നിന്നും നല്ല ചിന്തകളും നല്ല ആശയങ്ങളും നമ്മളിലേക്ക് വരട്ടെ എന്ന ഒരുപ്രാര്‍ത്ഥനഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ആപ്രാര്‍ത്ഥന അന്നും ഇന്നും എന്നും പ്രസക്തമാണ്. നമ്മുടെ ജീവിതത്തില്‍, കലകളില്‍, വിദ്യകളില്‍ എല്ലാം നമ്മള്‍ ഉള്‍ക്കൊള്ളേണ്ട മഹത്തായ സന്ദേശമാണിത്. എവിടെനിന്നും നല്ലമാതൃക സ്വീകരിക്കുവാനുള്ള വിശാലതനമുക്കു വേണം.

നമ്മുടെ കുടുംബത്തിലെ കൂട്ടായ്‌മയും തൊടിയിലെ പച്ചപ്പും പക്ഷിമൃഗാദികളോടുള്ള സൗഹൃദവും പ്രകൃതിയോടുള്ള ഭക്തിയും മാതൃഭാഷയോടുള്ള ഹൃദയബന്ധവും മുത്തശ്ശിമാര്‍ പകര്‍ന്നുതന്ന മൂല്യങ്ങളും നഷ്ടപ്പെട്ടാല്‍നമുക്ക് വിലപ്പെട്ടതായി പിന്നെയെന്തുണ്ട്? അവ നമ്മുടെ സംസ്‌ക്കാരത്തിന്റെ കെടാവിളക്കുകളാണ്, നമ്മെ നാമാക്കുന്നത് അതൊക്കെയാണ്. അവ നെഞ്ചിലേറ്റിനമുക്ക് മുന്നോട്ട്‌പോകാം.

മാതാ അമൃതാനന്ദമയീദേവി  

Tags: indiakerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.