തിരുവനന്തപുരം: വിഭാവാണിയുടെയും സ്വാശ്രയ ഭാരത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശില്പശാല ജൂൺ 18,19 തീയ്യതികളിൽ സ്വാശ്രയ- സെന്റർ ഫോർ ഡെവലപ്പ്മെന്റ്, ചാലക്കുടിയിൽ നടത്തും. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നേതൃത്വ ഗുണങ്ങളും അടിസ്ഥാന പ്രാപ്തി വികസനം (capacity building ) കൈവരിക്കാൻ അനുയോജ്യമായ പരിശീലനവുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സാമൂഹിക മേഖലകളിലും, വ്യത്യസ്ത സംരംഭങ്ങളിലും പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട നൈപുണ്യവും, ചിട്ടയായ പ്രവർത്തന രീതികൾ (പ്രൊഫഷനലിസം ) എന്നിവ ആർജിക്കുന്നതിനനുസൃതമായ പരിശീലന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. താഴെത്തട്ടു വികസനത്തിനുള്ള പ്രായോഗിക രീതികൾ, സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള മനോഭാവ രൂപീകരണം , പദ്ധതി നിർവഹണം, മാറ്റങ്ങൾക്ക് സജ്ജമാക്കൾ, സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ട ലളിത മാർഗങ്ങൾ, വ്യക്തിഗത നേതൃത്വം ഗുണങ്ങൾ (സോഫ്റ്റ് സ്കിൽസ് ), ടീം ബിൽഡിംഗ്, സാമൂഹിക സംരംഭകത്വം,വിദഗ്‌ദ്ധരുമായി അനുഭവം പങ്കുവക്കൽ എന്നിവ ശില്പശാലയിൽ ഉണ്ടായിരിക്കും.
ദ്വിദിന പരിശീലന പരിപാടിയുടെ തുടർപ്രവർത്തനവും (mentoring support ), വിപുലമായ മറ്റൊരു പരിശീലനവും ( Leadership capaciy ) തുടർന്ന് സംഘടിപ്പിക്കും. അവരവർ പ്രവർത്തിക്കുന്ന മേഖലകളിൽ കൂടുതൽ സ്വശ്രയത്വവും, എല്ലാ തുറകളിലും മികവു കൈവരിച്ച് ഒരു നവ നേതൃത്വത്തെ വളർത്തി എടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
For registration : 9446322374, 9846211169, 9447404576
Registration fee: Rs 1750 ( two days food and one night accommodation included )
പ്രതികരിക്കാൻ ഇവിടെ എഴുതുക: