Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കുകൂട്ടല്‍ തെറ്റി; തോല്‍വിക്ക് കാരണം അമിതാവേശം, പ്രതീക്ഷിച്ച വോട്ടുകള്‍ ചോര്‍ന്നു

കെ റെയില്‍ പ്രധാന സ്റ്റേഷനുകളിലൊന്ന് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സര്‍ക്കാരിനെതിരെ ജന വിരുദ്ധവികാരം ഉടലെടുത്തിട്ടുണ്ട്. കൂടാതെ തെരഞ്ഞടുപ്പു അടുത്തതോടെ കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചതും തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 11:21 am IST
inKerala

തിരുവനന്തപുരം : തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല. തോല്‍വിക്കുള്ള പ്രധാന കാരണം അമിതാവേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തിലാണ് ഇക്കാര്യം പ്ര്തിപാദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കം സംസ്ഥാനത്ത് മന്ത്രിമാരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയെങ്കിലും ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അവലോകന യോഗം.  

മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നതില്‍ 5000 വോട്ടുകളുടെ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 2800ല്‍ പരം വോട്ടുകള്‍ മാത്രമാണ് പുറത്തു നിന്നും കൂടുതല്‍ നേടാനായത്. കൂടാതെ ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചതും ലിസി ഹോസ്പിറ്റലില്‍ വെച്ച് പത്ര സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയതും സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന വിധിത്തില്‍ വിമര്‍ശനങ്ങള്‍ക്കും തെറ്റിദ്ധാരണയ്‌ക്കും ഇടയാക്കി.  

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്‌ക്ക് കണ്ടാല്‍ മതിയായിരുന്നു. പത്ത് ദിവസത്തോളം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രചാരണ തന്ത്രത്തില്‍ പാളീച്ച സംഭവിച്ചായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.  

കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കിയത് തെറ്റായിപ്പോയി. ആം ആദ്മിയും ട്വന്റി-20 യുമെല്ലാം ചെയ്യുന്നപോലെ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ അത്തരം വോട്ടുകള്‍ കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. കെ റെയില്‍ പ്രധാന സ്റ്റേഷനുകളിലൊന്ന് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സര്‍ക്കാരിനെതിരെ ജന വിരുദ്ധവികാരം ഉടലെടുത്തിട്ടുണ്ട്. കൂടാതെ തെരഞ്ഞടുപ്പു അടുത്തതോടെ കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചതും തിരിച്ചടിയായി.  

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയില്ലെന്ന് മണ്ഡലത്തില്‍ മന്ത്രി പി രാജീവ് അറിയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തില്‍ അവതരിപ്പിച്ചത്. അതില്‍ പോരായ്‌മയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇടത് മുന്നണി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണങ്ങള്‍ക്കെല്ലാം പി. രാജീവ് നേതൃത്വം നല്‍കിയിരുന്നു.  

വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തില്‍ സാധ്യമാകുന്ന രീതിയില്‍ മുന്നേറാന്‍ ഇടത് മുന്നണി ശ്രമിച്ചു. എന്നാല്‍ ഇടത് വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും  പ്രവര്‍ത്തിച്ചത് തിരിച്ചടിയായി. എതിരാളികള്‍ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും വോട്ട് ശതമാനവും കൂടി. നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല ഇടത് മുന്നണിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ കാരണം പഠിക്കും. തോല്‍വിക്ക് കാരണമായ കാര്യങ്ങള്‍ വിലയിരുത്തി മാറ്റങ്ങള്‍ വരുത്തി ജില്ലയിലും മണ്ഡലത്തിലും മുന്നേറാന്‍ ശ്രമിക്കുമെന്നുമായിരുന്നു പി. രാജീവിന്റെ പ്രതികരണം.

Tags: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്cpmelectionസംസ്ഥാനThrikkakkaraഉപതെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.