പുനലൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം പുനലൂര്‍വേളാങ്കണ്ണി എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസം ആയിരിക്കും സര്‍വീസ്. ശനിയാഴ്ചകളില്‍ ഉച്ചയ്‌ക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ വേളാങ്കണ്ണിയില്‍ എത്തും. തിരികെ ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്‌ക്ക് എറണാകുളത്ത് എത്തിച്ചേരും. തമിഴ്‌നാടുമായുള്ള മധ്യകേരളത്തിന്റെ യാത്രയ്‌ക്കും വ്യാപാര മേഖലയ്‌ക്കും വളരെ ഗുണം ചെയ്യുന്നതാണ് ഈ സര്‍വീസ്. കൂടാതെ, വേളാങ്കണ്ണിയിലേക്കുള്ള തീര്‍ഥാടനത്തിനും സര്‍വ്വീസ് സഹായമാണ്.
നാഗപട്ടണം മുതല്‍ വേളാങ്കണ്ണി വരെയുള്ള റെയില്‍വേ പാതയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടക്കേണ്ടതിനാല്‍ തുടക്കത്തില്‍ ഈ ട്രെയിന്‍ നാഗപട്ടണം വരെയായിരിക്കും സര്‍വീസ് നടത്തുക. പിന്നീട് വേളാങ്കണ്ണിയിലേക്ക് ദീര്‍ഘിപ്പിക്കും. എറണാകുളത്തുനിന്നും ഉച്ചക്ക് 12.35ന് പുറപ്പെട്ട് വേളാങ്കണ്ണിയില്‍ പിറ്റേന്ന് പുലര്‍ച്ചേ 5.50ന് എത്തും. തിരികെ വേളാങ്കണ്ണിയില്‍ വൈകീട്ട് 6.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് എറണാകുളത്തെത്തും.
വൈദ്യുതീകരിച്ച കൊല്ലംപുനലൂര്‍ പാതയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള സര്‍വ്വീസും കൊല്ലം പുനലൂര്‍ കൊല്ലം മെമു സര്‍വ്വീസും ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: