ദേശീയ പ്രധാന്യമുള്ള ഹരിയാനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ് (നിഫ്‌റ്റെം) 2022-23 വര്‍ഷത്തെ ഇനി പറയുന്ന റഗുലര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
* ബിടെക്-ഫുഡ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, നാലുവര്‍ഷം, സീറ്റുകള്‍-180. യോഗ്യത-പ്ലസ്ടു, ജെഇഇ മെയിന്‍ 2022 റാങ്ക് അടിസ്ഥാനത്തില്‍ ജോസ/സിഎസ്എബി കൗണ്‍സലിങ് വഴിയാണ് അഡ്മിഷന്‍. ഒഴിവുള്ള സീറ്റുകളില്‍ നിഫ്‌റ്റെം നേരിട്ട് അഡ്മിഷന്‍ നല്‍കും.
* എംടെക്, രണ്ടുവര്‍ഷം. ഇനി പറുന്ന 5 സീറ്റുകളിലാണ് പ്രവേശനം-(1) ഫുഡ് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് (2) ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റ് (3) ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജ്‌മെന്റ് (4) ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (5) ഫുഡ് പ്ലാന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്. 18 സീറ്റുകള്‍ വീതം. യോഗ്യത- ബന്ധപ്പെട്ട ഡിസിപ്ലിനില്‍ നാല് വര്‍ഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി മൊത്തം 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി. ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എന്‍ട്രന്‍സ് ടെസ്റ്റ് നടത്തി പ്രവേശനം നല്‍കും.
* എംബിഎ(ഫുള്‍ടൈം)രണ്ടു വര്‍ഷം, ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍-(1)ഫുഡ് ആന്റ് അഗ്രി ബിസിനസ് മാനേജ്‌മെന്റ് (കമ്പല്‍സറി), (2) മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ് (ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം). സീറ്റുകള്‍-30. യോഗ്യത-അനുയോജ്യമായ വിഷയത്തില്‍ മൊത്തം 50% മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദം. എസ് സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. ഐഐഎം-കാറ്റ്/മാറ്റ് സ്‌കോര്‍ (2021 & 2022)അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍, ഇവരുടെ അഭാവത്തില്‍ എന്‍ട്രന്‍സ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
* പിഎച്ച്ഡി (റഗുലര്‍)- ഇനി പറയുന്ന 5 സീറ്റുകളിലാണ് പ്രവേശനം. (1) അഗ്രികള്‍ച്ചര്‍ & എന്‍വയോണ്‍മെന്റല്‍ സയന്‍സസ് (2) ബേസിക് & അപ്ലൈഡ് സയന്‍സസ് (3) ഫുഡ് എന്‍ജിനീയറിങ് (4) ഫുഡ് ബിസിനസ് മാനേജ്‌മെന്റ് & എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (5) ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി. ഏഴു സീറ്റുകള്‍ വീതം. യോഗ്യത-ബന്ധപ്പെട്ട ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ഡിഗ്രി. ‘നെറ്റ്’ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ്/റിസര്‍ച്ച് എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് അപേക്ഷിക്കാവുന്നത്. സിഎസ്‌ഐആര്‍-യുജി ജെആര്‍എഫ് യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റ് ആവശ്യമില്ല.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.niftem.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 11 വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഗേറ്റ്, ജെആര്‍എഫ് യോഗ്യത നേടിയവര്‍ക്കും സ്‌കോളര്‍ഷിപ്പ്/ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: