തിരുവനന്തപുരം: ഗവ.കോളേജുകളില്‍ സാമ്പത്തിക ബുദ്ധിമുട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ച ഭക്ഷണം നല്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയില്‍.ഇതിന്റെ ഭാഗമായി ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെ കാന്റിനുകള്‍ കുടുംബശ്രീക്കു കൊടുത്തു.
ദാരിദ്രരേഖയ്ക്ക് താഴെയുളളവര്‍,30 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് എത്തുന്നവര്‍,മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാക്കള്‍ അസുഖബാധിതരായവര്‍ എന്നിങ്ങനെയുളളവര്‍ക്കാണ് സൗജന്യ ഭക്ഷണം ലഭിക്കുക.മറ്റ് വിദ്യാര്‍ത്ഥികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കണം.ഇതിനായി സര്‍ക്കാര്‍ ഓരോ കോളേജിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും.
ക്യാമ്പസില്‍ കൃഷി നടത്താനും, കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 100 രൂപവീതം പ്രതിഫലവും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.ഇതിനായി ഗവ.കോളജുകള്‍ക്ക് 10,000 രൂപ വീതം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: