കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കെ.വി തോമസിനെതിരെ മുദ്രാവാക്യം. ‘നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പാർട്ടി വിട്ടശേഷം കെ. വി തോമസിനെ മാൻഡ്രേക്ക് എന്നാണ് പ്രവർത്തകർ പറഞ്ഞത്. ഒരു തരത്തിലും കെ.വി തോമസ് ഫാക്ടർ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ബക്കറ്റിൽ കോരിയെടുത്ത കടൽവെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവർത്തകർ ആക്ഷേപിച്ചു.
അഞ്ച് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഉമ തോമസ് പതിനൊന്നായിരത്തിലേക് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്‌ക്കാണ് വ്യക്തമായ ലീഡ്. യുഡിഎഫ് പ്രതീക്ഷച്ചിനേക്കാള്‍ ലീഡാണ് ലഭിച്ചിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്‌ക്കാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: