മുംബൈ: ഗായകന് കെകെയുടേത് നിര്‍ഭാഗ്യകരമായ അന്ത്യമായിരുന്നു. കൊല്‍ക്കത്തിയിലെ നസ്രുള് മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷമായിരുന്നു അന്ത്യം. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിലെത്തിയ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സിഎം ആര് ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നിരവധി ഹിറ്റുഗാനങ്ങളാല് ബോളിവുഡിനെ കീഴടക്കിയ കെകെയുടെ മരണകാരണം ഹൃദ്രോഗമാണെന്ന് ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഹൃദയത്തിന്റെ പ്രധാന ധമിനിയില് കൊഴുപ്പടിഞ്ഞുള്ള കനത്ത ബ്ലോക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പക്ഷെ ഇതിനിടയില്‍ സംഗീത പരിപാടി നടക്കുന്ന ഹാളില്‍ തന്നെ കെകെ ഹൃദയാഘാതത്തിന്റെ ലക്ഷ്ണങ്ങളഅ കാണിച്ചതായി കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയാക് സര്ജന് ഡോ. കുനാല്‍ സര്‍ക്കാര്‍ പറയുന്നു. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം സംഗീത പരിപാടി നടന്ന ഹാളില്‍ തന്നെ കെകെ കാണിച്ചിരുന്നത്രെ. നമ്മള് എല്ലാവരും സാധാരണഗതിയില്‍ അവഗണിക്കുന്ന ലക്ഷണം.
സംഗീത നിശയുടെ ഒരു ഘട്ടത്തില്‍ കെകെ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു. അന്നേരം എല്ലാവരും പറഞ്ഞത് ഹാളില്‍ വേണ്ടത്ര എസിയില്ലാത്തതിനാലും ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം കേള്‍വിക്കാര്‍ ഉള്ളതിനാലും അമിത ഉഷ്ണത്തില്‍ വിയര്‍ക്കുന്നു എന്നാണ്. വാസ്തവത്തില്‍ അത് കടുത്ത ഹൃദയാഘാതം വരാന്‍ പോകുന്നുവെന്നതിന്റെ സുവ്യക്തമായ ലക്ഷണമായിരുന്നു അമിതമായ ശരീരം വിയല്ക്കല്.
ഏകദേശം രണ്ട് രണ്ടരമണിക്കൂറിന് മുന്‍പേ കെകെ മിന്നല്‍ ഹൃദയാഘാതത്തിന്റെ ലക്ഷണം കാണിച്ചിരുന്നു. പക്ഷെ കൂടെയുള്ളവര്‍ അത് ഹാളില്‍ എസിയില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചു.
നടന്നുപോകാവുന്ന ദൂരത്തിലുള്ള തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാതെ തിരക്കുള്ള നഗരത്തില്‍ 12 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കെകെയെ കൊണ്ടുപോയതും അബദ്ധമായെന്ന് ഡോ. കുനാര്‍ സര്‍ക്കാര്‍ പറയുന്നു.
മധ്യവയസ്സില്‍ എത്തിയ യുവാക്കള്‍ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഫോര്‍ടിസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധയായ അപര്‍ണ്ണ ജയ്സ്വാള്‍ പറയുന്നു. നെഞ്ചില്‍ ഉണ്ടാകുന്ന വേദനകള്‍ നിസ്സാരമായി തള്ളരുത്. അതുപോലെ പടിക്കെട്ട് കയറുമ്പോഴോ ശാരീരകമായി അമിതമായി അധ്വാനിക്കുമ്പോഴോ ചുമലുകളിലേക്ക് കയറുന്ന വേദനയും കൈകളിലെ വേദനയും ശ്രദ്ധിക്കണം. ശ്വാസം കഴിക്കാന്‍ പാടുപെടുമ്പോഴും അമിതമായി വിയര്‍ക്കുമ്പോഴും ശ്രദ്ധിക്കണമെന്നും അപര്‍ണ ജയ്സ്വാള്‍ പറയുന്നു. കെകെ മരിക്കുമ്പോള്‍ 53 വയസ്സായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: