ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി 2022-23 വര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ്, ഇന്റഗ്രേറ്റഡ് യുജി-പിജി, മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്.
ദേശീയസുരക്ഷക്ക് ഊന്നല്‍ നല്കുന്ന പാഠ്യപദ്ധതികളുമായി മുന്നേറുന്ന ഈ സര്‍വ്വകലാശാല ഇന്ത്യയുടെ പോലീസ് യൂണിവേഴ്സിറ്റിയാണ്. ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, പോലീസ് അഡ്മിനിസ്ട്രേഷന്, സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന് ലേണിങ്, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി ആന്റ് ക്രൈം സയന്‍സ്, ക്രിമിനല്‍ ആന്റ് സെക്യൂരിറ്റി ലോ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rru.ac.in ല്‍ ലഭ്യമാണ്. സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അണ്ടര്‍ ഗ്രാഡുവേറ്റ് ഇന്റഗ്രേറ്റഡ് യുജി-പിജി കോഴ്സുകളില്‍ പ്രവേശനം തേടാം. ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ബിരുദക്കാര്‍ക്കാണ് പ്രവേശനം. വാഴ്സിറ്റിയുടെ കീഴിലുള്ള സ്കൂളുകളും കോഴ്സുകളും ചുവടെ-
* സ്കൂള്‍ ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആന്റ് പോലീസ് അഡ്മിനിസ്ട്രേഷന്- ഡിപ്ലോമ- പോലീസ് സയന്‍സ്, പിജി ഡിപ്ലോമ- പോലീസ് അഡ്മിനിസ്ട്രേഷന്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി; ബിഎ സെക്യൂരിറ്റി മാനേജ്മെന്റ്, എംഎ- പോലീസ് അഡ്മിനിസ്ട്രേഷന് ആന്റ്സ്ട്രാറ്റജിക് മാനേജ്മെന്റ്; പിഎച്ച്ഡി- പോലീസ് അഡ്മിനിസ്ട്രേഷന്.
* സ്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- പിജി ഡിപ്ലോമ- സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്സ്; ബിടെക് (സിഎസ്ഇ) (സൈബര്‍ സെക്യൂരിറ്റി); എംഎസ്സി- സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്സ്; എംടെക് (എംടെക്)- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന് ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി; പിഎച്ച്ഡി- ഐടി/സൈബര്‍ സെക്യൂരിറ്റി/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഡിജിറ്റല്‍ ഫോറന്‍സിക്സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്.
* സ്കൂള്‍ ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി സ്റ്റഡീസ്- പിജി ഡിപ്ലോമ- കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി ലോ ആന്റ് ഗവേര്‍ണന്‍സ്; ബിഎ- ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ്; മാസ്റ്റര്‍ ഓഫ് ലോ ഇന്‍ കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി, ലോ ആന്റ് ഗവേര്‍ണന്‍സ്; പിഎച്ച്ഡി-കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി ലോ.
* സ്കൂള്‍ ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്- ബാച്ചിലര്‍ ഓഫ് ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, മാസ്റ്റര്‍ ഇന്‍ ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്.
* സ്കൂള്‍ ഓഫ് ഫോറന്‍സിക്സ്, റിസ്ക് മാനേജ്മെന്റ് ആന്റ് നാഷണല്‍ സെക്യൂരിറ്റി- എംഎസ്സി- ഫോറന്‍സിക് സയന്‍സ്, എംഎസ്സി/എംകോം- േഫാറന്‍സിക് അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്, പിഎച്ച്ഡി- ഫോറന്‍സിക് സയന്‍സ്.
* സ്കൂള്‍ ഓഫ് ക്രിമിനോളജി ആന്റ് ബിഹേവിയറല്‍ സയന്‍സസ്- എംഎ/എംഎസ്സി ഫോറന്‍സിക് സൈക്കോളജി, ക്രിമിനോളജി ആന്റ് ക്രൈം സയന്‍സസ്; അഡ്വാന്‍സ്ഡ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ഫോറന്‍സിക് സൈക്കോളജി; ക്ലിനിക്കല്‍ ക്രിമിനോളജി; സര്‍ട്ടിഫിക്കറ്റ് കോഴ്സ്- സൈബര്‍ സൈക്കോളജി; പിഎച്ച്ഡി- ക്രിമിനോളജി/ബിഹേവിയറല്‍ സയന്‍സസ്.
* സ്കൂള്‍ ഓഫ് സെക്യൂരിറ്റി ലോ എന്‍ഫോഴ്സ്മെന്റ് ആന്റ് ക്രിമിനല്‍ ജസ്റ്റിസ്- പിജി ഡിപ്ലോമ- പോലീസിംഗ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍; മാസ്റ്റര്‍ ഓഫ് ലോ ഇന്‍ ക്രിമിനല്‍ ആന്റ് സെക്യൂരിറ്റി ലോസ്; പിഎച്ച്ഡി-ലോ.
* സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ്-പിജി ഡിപ്ലോമ- ഫിറ്റിനസ് മാനേജ്മെന്റ്; ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്പോര്‍ട്സ്.
* സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് സെക്യൂരിറ്റി ആന്റ് സ്ട്രാറ്റജിക് ലാംഗുവേജസ്- പിജി ഡിപ്ലോമ- അറബിക് ലാംഗുവേജ്, ഇന്റഗ്രേറ്റഡ് എംഎ- റഷ്യന്‍ ലാംഗുവേജ് സ്റ്റഡീസ്, അറബിക്, ചൈനീസ് ലാംഗുവേജ് സ്റ്റഡീസ്; എംഎ- ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ്.
ഓരോ കോഴ്സിലും ലഭ്യമായ സീറ്റില്‍, പ്രവേശന യോഗ്യത, അപേക്ഷാ സമര്‍പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം മുതലായ വിവരങ്ങള്‍ www.rru.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ്- അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് 1000 രൂപ വീതവും പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് 2000 രൂപ വീതവുമാണ്. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. വിലാസം: Rashtriya Raksha University, Lavad-Dehgam-382305 Gandhinagar, Gujarat. ഫോണ്‍: 68126800 .
പ്രതികരിക്കാൻ ഇവിടെ എഴുതുക: