മുംബൈ: ഇന്ത്യയിലെ വാഹന നിര്‍മാണത്തിന്റെ കുത്തക കൈപിടിയില്‍ ഒതുക്കാന്‍ പദ്ധതികളുമായി ടാറ്റ മോട്ടോഴ്സ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 17,338.27 കോടി രൂപ പ്രവര്‍ത്തന വരുമാന നേടിയതോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. അമേരിക്കല്‍ വാഹന കമ്പനിയായ ഫോഡ്, കാര്‍ നിര്‍മാണം അവസാനിപ്പിച്ച ഗുജറാത്ത് സാനന്ദിലെ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോഡ് ഇന്ത്യയും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന ത്രികക്ഷി ധാരണാപത്രമാണ് ആദ്യഘട്ടമായി ഒപ്പുവച്ചത്. ടാറ്റയുടെ നേരത്തേ മുതലുള്ള പ്ലാന്റിനുസമീപത്താണ് ഫോഡിന്റെ പ്ലാന്റ്.
ഫോഡ് പ്ലാന്റിലെ ജീവനക്കാരെയും നിബന്ധനകള്‍ക്കു വിധേയമായി ടാറ്റ ഏറ്റെടുക്കും. 3 ലക്ഷം കാര്‍ വാര്‍ഷിക ഉല്പാദനം നടത്താനാണ് ആദ്യ ഘട്ടത്തില്‍ ശ്രമമെന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. വിദേശവിപണിയിലേക്കുള്ള ഫോഡ് കാര്‍ എന്ജിന് നിര്‍മിക്കുന്നതിന് അതിനാവശ്യ സൗകര്യവും ടാറ്റ ഒരുക്കും.
മുന്‍ കൊല്ലത്തേക്കാന് 413.35 കോടി രൂപ ലാഭത്തിലാണ് ടാറ്റ മോട്ടോഴ്സ് . മുന്‍കൊല്ലം ഇതേസമയത്ത് 1,645.68 കോടിയായിരുന്നു ലാഭം. 2021-22 സാമ്പത്തിക വര്‍ഷത്തെ ടാറ്റ മോട്ടോഴ്സിന്റെ ആകെ പ്രവര്‍ത്തന വരുമാനം 2,78,453.62 കോടിയില്‍ എത്തി. മുന്‍വര്‍ഷം ഇത് 2,49,794.75 കോടിയായിരുന്നു. അറ്റനഷ്ടം 11,308.76 കോടിയായി കുറഞ്ഞിട്ടുണ്ട്. 2020-21ല്‍ ഇത് 13,395.10 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: