മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെ പരിഹസിച്ച് സംഗീത സംവിധായകന് ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രവും അതിനൊപ്പം കുറിപ്പും പങ്കുവച്ചാണ് പരിഹാസം.
‘മറ്റുള്ളവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന പണിയില്ലാത്തവര്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടകറിയും സമര്‍പ്പിക്കുന്നു’- ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃതയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ചിത്രവും ഷെയര്‍ ചെയ്തിരുന്നു. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.
ഗായിക അഭിയ ഹിരണ്‍ മയി ആണ് ഗോപിസുന്ദറിന്റെ മുന്‍ ജീവിത പങ്കാളി. പുതിയ പ്രണയം തുറന്നുപറഞ്ഞതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്തു. അഭയയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ചിലര്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് വിമര്‍ശകര്‍ക്ക് മറുപടിയെന്ന പോലെ ഗോപി സുന്ദര്‍ പുട്ടും മുട്ടക്കറിയും ഡെഡിക്കേറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: