കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കെതിരെ പരാമര്‍ശവുമായി നടന്‍ സിദ്ദിഖ്. കേസില്‍ വിധി വരട്ടെ, വിധി എതിരായാല്‍ മേല്‍കോടതിയില്‍ പോകണമെന്നും നടന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനായി പാലച്ചുവട് വ്യാസ വിദ്യാലയത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് രേഖപ്പെടുത്തിയശേഷം അതിജീവിതയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയപ്പോള്‍ അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് സിദ്ദിഖ് മറുചോദ്യം ഉന്നയിക്കുകയായിരുന്നു.
എന്നാല്‍ കേസില്‍ വിധി വരട്ടെ, എന്നിട്ട് തീരുമാനിക്കാം. അതല്ല വിധി എതിരാകും എന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല. ജഡ്ജിയെ മാറ്റണം എന്ന് താന്‍ പറയില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെത്തന്നെ ആകണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം അന്വേഷണം തുടരാന്‍ മൂന്ന് മാസം സാവകാശം ചോദിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സീല്‍ഡ് കവറിലാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാവകാശം തേടി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയും വ്യാഴാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: