ലകനൗ: നിസ്‌കരിക്കാന്‍ റോഡുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമസ്‌കാരത്തിന് ആരാധനാലയമുണ്ട്. പള്ളികളില്‍ അത്തരം മതപരമായ പരിപാടികള്‍ നടത്താം. ഉത്തര്‍ പ്രദേശില്‍ ആദ്യമായി ഈദിലെ അവസാന വെളളിയാഴ്ച നടന്ന നമസ്‌കാരം റോഡുകളില്‍ നടന്നില്ലെന്നും യോഗി വ്യക്തമാക്കി.
ആദ്യമായാണ് ഇത്തരത്തില്‍ റോഡുകളിലുള്ള നിസ്‌കാരം അനുവദിക്കാതിരുന്നതെന്നും യോഗി പറഞ്ഞു. രാമനവമിയും ഹനുമാന്‍ ജയന്തിയും സമാധാനപരമായി നടന്നു. സംസ്ഥാനത്ത് ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നിവ പോലെ കാശിയും ഉണര്‍ന്നിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ ക്ഷേത്ര നഗരങ്ങള്‍ക്ക് ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. കാശിയില്‍ മാത്രം പ്രതിദിനം ഒരു ലക്ഷത്തില്‍ അധികം ആള്‍ക്കാര്‍ എത്തുന്നു. അതിന് താന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഞായറാഴ്ച നടന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മിഷന്‍ 75 എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: