ന്യൂദല്‍ഹി:സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു.ആദ്യ നൂറില്‍ ഒന്‍പത് മലയാളികള്‍.ചങ്ങനാശേരി സ്വദേശിയായ ദിലീപ് കെ.കൈനിക്കരിയാണ് മലയാളികളില്‍ ഒന്നാമന്. ദിലീപിന് 21-ാം റാങ്ക് ലഭിച്ചു.ശ്രുതി രാജലക്ഷ്മിക്ക് 25-ാം റാങ്ക്, വി.അവിനാശിന് 31, ജാസ്മിന്-36, ടി.സ്വാതിശ്രീ-42, സി.എസ് രമ്യ-46, അക്ഷയ് പിളള-51 അഖില്‍ വി.മേനോന്-66, ചാരു-76 എന്നിങ്ങനെയാണ് മലയാളികളുടെ റാങ്കുകള്‍.യോഗ്യത പട്ടികയില്‍ 685 പേര് ഇടം പിടിച്ചു.ശ്രുതി ശര്‍മ്മയാണ് ഒന്നാം റാങ്ക് നേടിയത്. അങ്കിത അഗര്‍വാള്‍ രണ്ടാം റാങ്ക്, ഗാമിനി സിഗ്ള മൂന്നാം റാങ്ക്, ഐശ്വര്യ വര്‍മ നാലാം റാങ്ക് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: