കൊച്ചി : ഒരു മാസത്തെ പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം. മൂന്ന് മുന്നണികളും ആവേശത്തോടെ തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തzരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍.
എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണത്തിനായി രാവിലെ തന്നെ പി.സി. ജോര്‍ജും എത്തിയിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനൊപ്പം പി.സി. ജോര്‍ജും പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലാണ്. പ്രചാരണം ഇന്ന് അവസാനിക്കുമ്പോള്‍ മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരിലേക്കും എത്താനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം വോട്ട് നേടുന്നത്. എന്നാല്‍ വീഡിയോ വിവാദത്തില്‍ അറസ്റ്റിലായ രണ്ട് പേര് സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ കാമറ വെച്ച നേതാക്കളാണ് കോണ്‍ഗ്രസിനെ വിമര്ശിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: