അഹമ്മദാബാദ്: എണ്ണയിട്ട എന്ത്രംപോലെയാണ് രാജസ്ഥാന് റോയല്‍സ്. കളിക്കാര്‍ക്കെല്ലാം ഓരോ ഘട്ടത്തിലും കൃത്യമായ ദൗത്യങ്ങള്‍. അവ വിജയിപ്പിച്ചാല്‍ ടീമിനും വിജയിക്കാം. മറുവശത്ത് ഗുജറാത്ത് വത്യസ്തമാണ്. അത്ഭുത വിജയങ്ങളാണ് അവരെ വത്യസ്തമാക്കുന്നത്. ടീം ഒറ്റക്കെട്ടായി ഒന്നിച്ച് കളിക്കുന്നു. എല്ലാ മത്സരങ്ങളിലും ഒരാള്‍ അവരുടെ വിജയനായകനായി ഉയരും. ഭാഗ്യവും ഒപ്പം കൂടിയതോടെ ഗുജറാത്ത് മറ്റ് ടീമുകള്‍ക്ക് പേടി സ്വപ്നമാണ്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ രാജസ്ഥാനും ഗുജറാത്തും ഐപിഎല്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനം അസാധ്യം. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പ്. ആദ്യ സീസണില്‍ ഫൈനലില്‍ കയറി കപ്പടിച്ച ശേഷം ആദ്യമായാണ് രാജസ്ഥാന് ഐപിഎല്‍ ഫൈനലിലെത്തുന്നത്. അന്നത്തെ നായകന് ഷെയ്ന് വോണിന് മരണാനന്തരം നല്കാന് കഴിയുന്ന ഏറ്റവും വലിയ സമ്മാനമാകും കിരീടം. മറുവശത്ത് ആദ്യ സീസണില്‍ തന്നെ ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ഗുജറാത്ത്. ആദ്യ ഫൈനലിന്റെ പതറിച്ച ടീമിലുണ്ടാകാന്‍ ഇടയില്ല. ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും റാഷിദ് ഖാനുമെല്ലാം നേരത്തെ ഫൈനല്‍ കളിച്ച് ശീലമുള്ളവര്‍.
ജോസ് ബട്ലറാണ് രാജസ്ഥാന്റെ കുന്തമുന. ഐപിഎല്‍ സ്വന്തം പേരിലാക്കി കുതിക്കുന്ന ബട്ലര് ഫൈനലിലും കത്തിക്കയറിയാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. വലിയ സ്കോര്‍ നേടുന്നില്ലെങ്കിലും യശസ്വി ജയ്സ്വാളും മുന്‍നിരയില്‍ ഫോമിലാണ്. സഞ്ജുവും പടിക്കലും ഹറ്റ്മയറും പരാഗും അശ്വിനും അടങ്ങുന്ന മധ്യനിര എന്തിനും പോന്നവര്‍. അശ്വിനൊപ്പം ചാഹലും ചേരുന്ന സ്പിന്‍ ബൗളിങ് ലീഗിലെ ഏറ്റവും മികച്ചത്. ബോള്‍ട്ട്, പ്രസീദ്, മക്കോയ് സഖ്യവും വിക്കറ്റ് വീഴ്ത്തുന്നു.
സാഹയും ഗില്ലും വെയ്ഡും പാണ്ഡ്യയും അടങ്ങുന്നതാണ് ഗുജറാത്തിന്റെ മുന്‍നിര. മില്ലറും തെവാട്ടിയയും മികച്ച ഫിനീഷര്‍മാര്‍. ബൗളിങ്ങില്‍ റാഷിദ് ഖാനാണ് കളി മെനയുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറുകള്‍ ഏത് ടീമിനും വെല്ലുവിളി. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: