തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയന്റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത തെരഞ്ഞെടുക്കപ്പെട്ടു. വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം.വി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്. 78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ വിനീത 1515 വോട്ടുകൾ നേടി. 49 വോട്ടുകൾ അസാധുവായി.
ജനറൽ സെക്രട്ടറിയായി ആർ. കിരൺബാബുവിനെ തെരഞ്ഞെടുത്തു. ന്യൂസ് 18 കേരള പ്രിൻസിപ്പൽ കറസ്പോണ്ടന്റാണ്.. മാധ്യമത്തിലെ കെ പി റെജിയെയും ജനയുഗത്തിലെ സുരേഷ് എടപ്പാളിനെയുമാണ് പരാജയപ്പെടുത്തിയത്.. കിരൺ 1239 വോട്ടുകളും കെ പി റെജി 878 വോട്ടുകളും സുരേഷ് എടപ്പാൾ 818 വോട്ടുകളും നേടി.
സംസ്ഥാന സമിതിയിലേക്ക് ജന്മഭൂമിയില് നിന്ന് പി ശ്രീകുമാര്‍ (തിരുവനന്തപുരം), വിനീത വേണാട് ( കൊച്ചി ) എന്നിവര്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: