ലക്നൗ: കുട്ടികള്‍ മദ്രസയില്‍ നിന്നും ഓടിപ്പോകാതിരിക്കാന്‍ കാലുകളില്‍ ചങ്ങലയിട്ട് ഉസ്താദ്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളെ കാലില്‍ ചങ്ങലയിട്ടതായി കണ്ടെത്തിയതോടെ സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
13, 14 വയസുള്ള രണ്ട് ആണ്‍കുട്ടികളെയാണ് ചങ്ങലയ്ക്കിട്ടതായി കണ്ടെത്തിയത്. പ്രദേശവാസികളാണ് കുട്ടികളുടെ വീഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളെ മോചിപ്പിച്ച ശേഷം ഉസ്താദിനെ കസ്റ്റഡിയിലെടുത്തു.
പലതവണ മദ്രസയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് ചങ്ങലയ്ക്കിടാന്‍ കാരണമെന്നാണ് പ്രതിയുടെ വിശദീകരണം. പഠിക്കാന്‍ താല്പര്യമില്ലാത്തതിനാല് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായി കുട്ടികള്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പരാതിയില്ലായെന്നാണ് രക്ഷകര്‍ത്താക്കള്‍ പോലീസിനെ അറിയിച്ചു. തങ്ങള്‍ കര്‍ശനമായി പെരുമാറാന്‍ ഉസ്താദിനോട് ആവശ്യപ്പെട്ടിട്ടാണ് അദഹം അങ്ങനെ ചെയ്തതെന്നും അതിനാല്‍ പരാതിയില്ലെന്നും എഴുതി് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: