കൊച്ചി: പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച് ജദയില്‍ മോചിതനായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ എത്തും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായാണ് അദേഹം എത്തുന്നത്. ഇന്നലെയാണ് പ്രസംഗവുമായി ബന്ധപ്പെട്ട ഇരു കേസുകളിലും പിസിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പിസി ജോര്‍ജ് ജയില്‍ മോചിതനായത്. ബിജെപി പ്രവര്‍ത്തകര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ സ്വീകരണം തന്നെ അദേഹത്തിനായി ഒരുക്കി. തന്നെ ജയിലിലിട്ടത് പിണറായിയുടെ കളിയുടെ ഭാഗമാണ് എന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ തൃക്കാക്കരയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
പിസിയുടെ അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: