കൊച്ചി: കൊലവിളി മുദ്രാവാക്യം നടത്തിയ കുട്ടി പഠിച്ചത് മട്ടാഞ്ചേരിയിലെ മദ്രസയിലെന്ന് റിപ്പബ്ലിക് ടിവി. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നാണ് വിശദാംശങ്ങള്‍ ലഭിച്ചത്. കുട്ടി പഠിച്ച സ്കൂളിന്റെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടുണ്ടെങ്കിലും ചാനല്‍ അത് വെളിപ്പെടുത്തിയിട്ടില്ല.
കുട്ടിയെ പതിവായി രണ്ടുമൂന്ന് പരിപാടിയില്‍ മുദ്രാവാക്യം വിളിക്കാനായി കൊണ്ടുപോയിരുന്നതായും കുട്ടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു മൂന്ന് തവണ കുട്ടിയെ പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് മുദ്രാവാക്യം വിളിക്കാന്‍ പിതാവ് കൊണ്ടുപോയിരുന്നതായും കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞിരുന്നു.
നാലഞ്ച് ദിവസമായി ഈ കുട്ടിയെ കണ്ടെത്താന്‍ കേരളപൊലീസിന് കഴിഞ്ഞില്ലെന്നത് അതിശയകരമാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോട് മൃദുലസമീപനം പുലര്‍ത്തുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. പള്ളുരുത്തിയില്‍ കുട്ടിയുടെ വീടിനടുത്തുള്ള ദൃശ്യങ്ങള്‍ വെച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇതുവരെ പ്രാദേശിക ചാനലുകള്‍ക്കോ ദേശീയ ചാനലുകള്‍ക്കോ കഴിഞ്ഞിട്ടില്ല.
ഇത് എസ് ഡിപി ഐ-പോപ്പുലര്‍ ഫ്രണ്ട് കോട്ടയാണെന്നും ഇവിടെ ക്യാമറകള്‍ തുറക്കാന്‍ സമ്മതിക്കില്ലെന്നുമുള്ള പിടിവാശിയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍.മാധ്യമപ്രവര്‍ത്തകരുമായി ഉരസല്‍ നടന്നിട്ടും ഇവിടെ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടില്ല. മാത്രമല്ല, ഉള്ള ഒന്നോ രണ്ടോ പൊലീസുകാര്‍ ടിവി ചാനല്‍ സംഘത്തോട് സ്ഥലം വിടുന്നതാണ് തടിക്ക് നല്ലതെന്ന ഉപദേശം നല്കി പിന്തിരിപ്പിക്കാന് ശ്രമിക്കുകയാണ്.
റിപ്പബ്ലിക് ടിവി ഇവിടെ നിന്നും വീണ്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമെന്ന ഉറച്ച നിലപാടിലാണ്. റിപ്പബ്ലിക് വില്‍ റിപ്പോര്‍ട്ട് (റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്യും ) എന്ന ടാഗും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാനല്‍. പൊതുവേ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പേര് കേട്ട കേരളത്തില്‍ ഇത്തരമൊരു സംഭവം മതമൗലികവാദികളുടെ പിടിയിലകപ്പെട്ട കേരളത്തിന്റെ നേര്‍ചിത്രമാണ് നല്‍കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞതുപോലെ കേരളം മറ്റൊരു കശ്മീരായി മാറുന്നു എന്ന താക്കീത് ശരിയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വിഷമിക്കുകയാണ് പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
പരിപാടിയുടെ സംഘടനാചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.കൊലവിളി മുദ്രാവാക്യം വിളിക്കുന്ന കുട്ടിയ തോളിലേറ്റിയ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അന്‍സാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി പള്ളുരുത്തിയുടെ സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: