Categories: Education

ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സില്‍ പിജി ഡിപ്ലോമ പഠിക്കാം; അഡ്മിഷന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍

55% മാര്‍ക്കില്‍ തത്തുല്യ ഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്ഇബിസി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതിയാകും.

Published by

കണ്ണൂര്‍ സര്‍വകലാശാലയുടെ മങ്ങാട്ടുപറമ്പ, നീലേശ്വരം, കാമ്പസുകളിലേക്കുള്ള ഐടി വകുപ്പില്‍ ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് (പിജിഡിഡിഎസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി മേയ് 31 വരെ സമര്‍പ്പിക്കാം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.kannuruniversity.ac.in ല്‍ ലഭിക്കും. മങ്ങാട്ട് പറമ്പ കാമ്പസില്‍ 25 സീറ്റുകളും നീലേശ്വരം കാമ്പസില്‍ 30 സീറ്റുകളുമുണ്ട്. രണ്ട് സെമസ്റ്ററുകളിലേക്കുള്ള ഒരു വര്‍ഷത്തെ കോഴ്‌സാണിത്.

പ്രവേശന യോഗ്യത: എംസിഎ/എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്/എംഎസ്‌സി-മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/ജിയോളജി/ജിയോഗ്രഫി/ബയോസ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/എംഎ ഇക്കണോമിക്‌സ്/ബിടെക് (എല്ലാ ബാച്ചുകളും)/എംബിഎ/നാല് വര്‍ഷത്തെ ബിഎ/ബിഎസ്‌സി (മാത്തമാറ്റിക്‌സ് പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം) മൊത്തം 55% മാര്‍ക്കില്‍ തത്തുല്യ ഗ്രേഡില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്ഇബിസി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതിയാകും.

അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് 0497-2784535 എന്ന ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.

‘നാറ്റ’ 2022 പരീക്ഷാ തീയതികളില്‍ മാറ്റം

ബിആര്‍ക് പ്രവേശനത്തിനായുള്ള ദേശീയ അഭിരുചി പരീക്ഷയുടെ (നാറ്റ-2022) രണ്ടും മൂന്നും ഘട്ട പരീക്ഷാ തീയതികളില്‍ മാറ്റം. രണ്ടാമത്തെ പരീക്ഷ ജൂലൈ 7 നും മൂന്നാമത്തെ പരീക്ഷ ഓഗസ്റ്റ് 7 നും നടത്തുമെന്ന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ അറിയിച്ചു. എന്നാല്‍ ‘നാറ്റ’ ആദ്യഘട്ട പരീക്ഷാ തീയതിയില്‍ മാറ്റമില്ല. ജൂണ്‍ 12 ന് തന്നെ ഇത് നടത്തും. മേയ് 28 വരെ ഇതിന് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.nata.in ല്‍ ലഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by