ലണ്ടന്‍: 2022ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ’രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ്പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്കാരത്തിന് അര്‍ഹമായത്.ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.ആദ്യമായാണ് ഹിന്ദിയില്ലുളള ഒരു കൃതി പരിഭാഷയ്ക്ക് അന്താരാഷ്ട്ര ബുക്കര്‍ പുരസ്ക്കാരം ലഭിക്കുന്നത്.സമ്മാനത്തുക 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലിയും, ഡെയ്സി റോക്കും പങ്കിടും.ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ.രേത്ത് സമാധിയില്‍ ഭര്‍ത്താവ് മരിച്ച് കടുത്ത വിഷാദത്തില്‍ അകപ്പെട്ട വ്ൃദ്ധ നിശ്ചദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: