കെ.പി. ശശികല ടീച്ചര്‍
ആചാര്യന്മാരുടെ പാതയിലാണ് ഹിന്ദുഐക്യവേദിയുടെ സഞ്ചാരം. അവഗണിക്കപ്പെട്ട ഒരു സമൂഹത്തെ സംഘടിതമാക്കി സമരം ചെയ്യാന്‍ കരുത്തുള്ളതാക്കി തീര്‍ത്തത് ആ മാര്‍ഗദര്‍ശനങ്ങളാണ്. ഭീഷണിയുടെ മുദ്രാവാക്യങ്ങള്‍ പുത്തരിയല്ല ഹിന്ദുസമൂഹത്തിന്. വംശഹത്യയുടെ ഏടുകള്‍ സിനിമയില്‍ കണ്ടല്ല, അനുഭവത്തിലറിഞ്ഞിട്ടുണ്ട് ഈ സമൂഹം. മാപ്പിളക്കലാപവും മാറാടും ഈ മണ്ണിലാണ് നടന്നത്.
അരിയും മലരും ചേര്‍ത്ത് വായ്ക്കരി കിട്ടാന്‍ യോഗമില്ലാതെ, തെക്കേത്തൊടിയില്‍ മാവിന് വിറകില്‍ എരിഞ്ഞടങ്ങാനാകാതെ, ജിഹാദി ഭീകരത വെട്ടിയരിഞ്ഞിട്ട് കിണറുകള്‍ നിറച്ച പൂര്‍വികരുടെ സ്മരണകള്‍ ഇന്നത്തെ ഹിന്ദുവിന് പകരുന്നത് ജാഗ്രതയുടെ പാഠമാണ്. ഒരു നാടിനെ മതഭീകരതയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ജാഗ്രതയുടെ പാഠം. സമ്പത്തും സംസ്ക്കാരവും സഹിഷ്ണുതയും ഏറെയുണ്ടായിരുന്നവര്‍. ഒരുമിച്ചു നില്‍ക്കാതിരുന്നതിനാല്‍ വേട്ടയാടപ്പെട്ട ഭൂരിപക്ഷ സമൂഹം.. അതുകൊണ്ടുതന്നെ ഒരുപാട് ദുരിതങ്ങള്‍ പേറിയ പഴയ ചരിത്രങ്ങള്‍ മുന്നേറ്റത്തിന് കരുത്തു പകരുന്ന പാഠങ്ങളാണ് ഇന്നലകളില്‍ നിന്ന് ഏറെ പഠിച്ച ഹൈന്ദവ സമൂഹം ഐക്യത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ കേരളത്തില്‍ വലിയ ചലനം ഉണ്ടായി. മന്നവും ശങ്കറും രാമലക്ഷ്മണന്മാരെപ്പോലെ ഒന്നിച്ചു നിന്ന് ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചപ്പോള്‍ കേരളത്തിലെ ഹിന്ദുക്കള്‍ ഒപ്പം നിന്നു. സംഘടിത ശക്തിയില്‍ പറയാനുള്ളത് പൗരുഷത്തോടെ ഉറക്കെ പറഞ്ഞു. ചെയ്യാനുള്ളത് ചെയ്തു. വിജയങ്ങള്‍ നേടിയെടുത്തു.
ഹിന്ദു മഹാമണ്ഡലത്തിന്റെ തകര്‍ച്ച ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ത്തു. നിങ്ങള്‍ക്കൊരു നേതൃത്വമുണ്ടോ നേതാവുണ്ടോ എന്ന് ആക്ഷേപിച്ചു ചോദിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ധൈര്യം കാണിച്ചു. പൂന്തുറയില്‍ എല്ലാം നഷ്ടപ്പെട്ട് നിന്ന ഹിന്ദുക്കളോടുള്ള അത്തരമൊരു ചോദ്യത്തിനുത്തരമായിരുന്നു ഹിന്ദു ഐക്യവേദി. ഹൈന്ദവ പോരാട്ടങ്ങളുടെ മുഖമായി ഐക്യവേദി പെട്ടന്ന് മാറി.
1921 ല്‍ ചോരകുടിച്ച വാളുകള്‍ 2003 ല്‍ ജിഹാദികള്‍ വീണ്ടും പുറത്തെടുത്തപ്പോള്‍ മാറാട് കടപ്പുറം ഹൈന്ദവ രക്തം കൊണ്ട് ചുവന്നു. മണല്‍ത്തരികള്‍ ഹിന്ദുക്കളുടെ കണ്ണീര്‍കൊണ്ട് കുതിര്‍ന്നു. കൂട്ടക്കൊല നടത്തിയ ജീഹാദികള്ക്കൊപ്പം കേരളത്തിലെ രാഷ്ട്രീയ യജമാനന്മാര് നിലകൊണ്ടപ്പോള്‍, രാഷ്ട്രീയ സ്വയം സേവക സംഘവും അനുബന്ധ സംഘടനകളും ഹൈന്ദവ സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഉറക്കെ ചിന്തിച്ചു. ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം ഒരു ഹിന്ദു കൂട്ടായ്മ. ഹിന്ദുക്കളെ ബാധിക്കുന്ന ഏതൊരു വിഷയവും കൈകാര്യം ചെയ്യാനുള്ള സംഘടിത ശക്തി. എന്ന ചര്‍ച്ച സജീവമായി. സമരമുഖം എന്നതില്‍ നിന്ന് സംഘടനാ രൂപത്തിലേക്ക് ഹിന്ദു ഐക്യവേദി മാറി.
മാറാട് അഞ്ചുമാസം നീണ്ട സഹനസമരത്തിലൂടെ ഐക്യവേദി ഹിന്ദുക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഹൈന്ദവ സമൂഹം മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പൂര്‍ണമായി അംഗീകരിച്ച ശേഷമേ മാറാട് കടപ്പുറത്ത് ജിഹാദി കുടുംബങ്ങള്‍ക്ക് മടങ്ങി എത്താനായുള്ളു എന്നത് സംഘടനാ സ്വഭാവത്തിലേക്ക് മാറിയ ഹിന്ദു ഐക്യവേദിയുടെ ആദ്യത്തെ ചരിത്രവിജയമായിരുന്നു.
തുടര്‍ന്ന് കേരളത്തിലെ ചെറുതും വലുതുമായ വിഷയങ്ങളും പൊതുവിഷയങ്ങളും പരിസ്ഥിതി വിഷയങ്ങളും ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഐക്യവേദിക്ക് കഴിഞ്ഞു. ആറന്മുള വിമാനത്താവള വിരുദ്ധസമരത്തിലും ശബരിമല ആചാര്യ സംരക്ഷണ സമരത്തിലും നേതൃപരമായ പങ്ക് വഹിക്കാനായി. കൂടല്‍ മാണിക്യം ക്ഷേത്ര ഭൂമിക്കായുള്ള സമരം, ചക്കുവള്ളി ക്ഷേത്രഭൂമി സമരം… ഐക്യവേദി അടയാളപ്പെടുത്തിയ പ്രക്ഷോഭങ്ങള്‍ നിരവധി.
വര്‍ഗ്ഗ വര്‍ഗ്ഗീയ സംഘട്ടനങ്ങളിലൂടെ നാടിന്റെ സൈ്വര്യം കെടുത്തുന്ന ശക്തികള്‍ പരസ്പരം കൈകൊടുത്ത് അതിശക്തരായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഹിന്ദുഐക്യവേദിയുടെ പ്രസക്തി വലുതാണ്. സംഘടനകൊണ്ട് ശക്തരാകാന്‍ ഉപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ നാട്ടില്‍ ഹൈന്ദവ സംഘടനകള്‍ നിരവധിയുണ്ട്. ശക്തമായ സംഘടനകളാണ് എല്ലാം. ഇത്തരം സംഘടനകളെ ഒന്നിച്ചിരുത്തി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കാണാനും സമുദായങ്ങള്‍ തമ്മില്‍ സമരസത രൂപപ്പെടുത്താനും ഹിന്ദുഐക്യവേദിക്ക് കഴിഞ്ഞു. ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ഹിന്ദു നേതൃസമ്മേളനങ്ങള്‍ ഹൈന്ദവ ശാക്തീകരണത്തെ ഏറെ സഹായിച്ചു. സമൂദായസംഘടനകളുമായി ചര്‍ച്ചയും പഠനവും നടത്തി ഹിന്ദു അവകാശപത്രിക തയ്യാറാക്കാനും അതില്‍ പലതും നേടിയെടുക്കാനും കഴിഞ്ഞു. തിരുവനന്തപുരത്തെ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത് ഈ അവകാശപത്രികയിലാണ്.
ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മഹിളാ ഐക്യവേദി ഹിന്ദുപെണ്‍കുട്ടികള്‍ ലൗ ജിഹാദികളുടെ പ്രണയക്കെടുതികളില്‍ പെടാതിരിക്കാനും പെട്ടവരെ രക്ഷപെടുത്താനുംമുന്നിലുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ അമ്മമാരെ മുന്‍ നിര്‍ത്തിയുള്ള ബോധവത്കരണം, സമാജത്തിന്റെ കെണികളെ തിരിച്ചറിയാന്‍ ‘ഉണര്‍വും നിനവും’ പരിപാടി, പെണ്‍കുട്ടികള്‍ക്കായി കുമാരി സമിതികള്‍, അമ്മമാരില്‍ നേതൃത്വഗുണം ഉണ്ടാക്കാന്‍ ‘മാതൃത്വം തന്നെ നേതൃത്വം’ പരിപാടി, പ്രകൃതി സംരക്ഷണത്തിനായി പ്രകൃതി രക്ഷാവേദി, മതംമാറ്റവും മതഭീകരതയും ചെറുക്കാന്‍ ധര്‍മ്മ രക്ഷാ വേദി, മലബാറിലെ ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കനായി ക്ഷേത്ര ഏകോപന സമിതി ഇങ്ങനെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത ഭാവങ്ങളില്‍ ഹിന്ദു ഐക്യവേദി സമാജത്തില്‍ സമര സംഘടനയായും സമരസതയുടെ സംഘടനയായും സര്ഗ്ഗാത്മകസംഘടനയായും പ്രവര്‍ത്തിക്കുന്നു.
എതിരാളികളുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സധൈര്യം മുന്നോട്ടുകുതിക്കുകയാണ് ഐക്യവേദി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പഠിപ്പിച്ച ഗുരുദേവന്റെ കേരളത്തില്‍ മതം നോക്കി അരിയും മലരും കുന്തിരിക്കവും ഒരുക്കേണ്ട ഗതികേട് ഉണ്ടാകരുത്. നാദാപുരത്തങ്ങാടിയില്‍ ജിഹാദികളെ നിലയ്ക്കുനിര്‍ത്തിയ ഉണ്ണിയാര്‍ച്ചമാരുടെ നാട്ടില്‍, വേദിയില്‍ കയറാനാകാതെ വിതുമ്പുന്ന പെങ്ങന്മാര് ഉണ്ടാകരുത്.
ഹൈന്ദവ ജാഗരണവും ശാക്തീകരണവും ദൃഢീകരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദു ഐക്യവേദിയുടെ 19-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസം പെരുമ്പാവൂരില്‍ നടക്കുമ്പോള്‍ അഭിസംബോധന ചെയ്യാന്‍ വിവിധ വിഷയങ്ങളുണ്ട്. എല്ലാ സാമുദായിക സംഘടനകളുടേയും നേതൃത്വം ഒന്നിച്ചിരുന്ന് മുന്നേറ്റത്തിന്റെ പുതിയ പാത തീര്‍ക്കും, കൂടുതല്‍ കരുത്തുള്ള പാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: