കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെ ജയിലിലടച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുമ്പ് പിസിയെ തുറങ്കിലടയ്ക്കാമെന്ന് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് നല്‍കിയിരുന്നെന്നും കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ 20 ശതമാനം വോട്ട് കിട്ടാനുള്ള നാടകമാണ് ഇപ്പോള്‍ കേരളം കാണുന്നത്. സുപ്രീംകോടതി പിസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഗൂഡാലോചനയാണെന്ന് വ്യക്തമാണ്. പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണ് പിസി ജോര്‍ജ്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും. അത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതിന് കക്ഷിരാഷ്ട്രീയജാതിമത ഭേദമില്ല. കേരളത്തെ വിഭജിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്‍കാതിരുന്ന പോപ്പുലര്‍ ഫ്രണ്ട് റാലികള്കള്ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതി നല്‍കുകയാണ്. മുസ്ലിം വര്‍ഗീയവാദികള്‍ക്ക് ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ എന്തും ചെയ്യാമെന്ന സാഹചര്യമാണ്. കേരളത്തെ കാശ്മീരാക്കാനാണ് പിണറായി വിജയന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആലപ്പുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കുട്ടി കൊച്ചി തോപ്പുംപടിയിലുണ്ടായിട്ടും രക്ഷിതാക്കളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: