ഹരിപ്പാട് : ശിവലിംഗത്തെയും ശിവനെയും അവഹേളിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട വ്യക്തിയെ പോലീസ് സംരക്ഷിക്കുന്നാതായി ആക്ഷേപം. വിഷയത്തില്‍ പ്രതി അജുലത്തീഫിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
കാര്‍ത്തികപള്ളി സ്വദേശിയായ ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മതസ്പര്‍ദ്ദയുടെ പേരില്‍ സാധാരണക്കാരെ വരെ പ്രതിയാക്കുന്ന പോലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുരാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സനാതന ധര്‍മ്മത്തെ തന്നെ മോശമായി ചിത്രീകരിച്ചാണ് ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിഷയം പ്രചരിപ്പിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത ഭാഷകള്‍ ഉപയോഗിച്ചാണ് ഹിന്ദുമതത്തെ ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഏഴു കോടി ജനങ്ങളുള്ള രാഷ്ട്രം റാഫേല്‍ വിമാനം ഉണ്ടാക്കി വില്‍ക്കുന്നു. 138 കോടി ജനങ്ങളുള്ള നമ്മുടെ രാഷ്ട്രം ഭരിക്കുന്നവര്‍ കുളങ്ങളില്‍ ശിവലിംഗം തേടിയലയുന്നു. ശിവലിംഗം ഇത്രമേല്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിന്റെ കഥകൂടി സമൂഹം അറിയേണ്ടതുണ്ട്.
എന്നിങ്ങനെ തുടങ്ങുന്ന പോസ്റ്റിന്റെ തുടര്‍ഭാഗം പുറത്ത് പറയാന്‍ കൊള്ളാത്തത്ര അസഭ്യമായാണ് ശിവലിംഗത്തെ അവതരിപ്പിച്ചിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ മറ്റ് മതഭീകരരും ഷെയര്‍ ചെയ്തിട്ടുണ്ട്.
നടപടിവേണം
ഹരിപ്പാട്: ശിവലിംഗത്തെയും ശിവനെയും അവഹേളിച്ച വ്യക്തിക്കെതിരെ പോലീസ് നടപടിസ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് സമിതി, ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിവേണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കാര്‍ത്തികപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍.ജയപ്രകാശ്, സനോജ് പള്ളിപ്പാട്, വിജയകുമാര്‍, ഗോപകുമാര്‍ വീയപുരം തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: