കൊച്ചി: പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട പിസി ജോര്‍ജിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസി നടക്കുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
കൊലവിളി നടത്തിയ ബാലനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഘാടകര്‍ക്കെതിരെ നടപടി എടുക്കുന്നില്ല. ഇരട്ടനീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് കൊച്ചി സിറ്റി പൊലീസിന് മുന്നില്‍ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. ഹൈക്കോടതി പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: