തിരുവനന്തപുരം: ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിച്ച കിരണ്‍കുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി.ഇന്ന് രാവിലെ 11നാണ് കൊല്ലത്തുനിന്ന് പൂജപ്പുരയില്‍ കൊണ്ടുവന്നത്.ജയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ കിരണിനെ സമീപിച്ചെങ്കിലും ഒന്നും തന്നെ പ്രതികരിച്ചില്ല.നടപടി ക്രമങ്ങള്‍ക്ക് ശേഷം കിരണിനെ സെല്ലിലേക്ക് മാറ്റും.
ഇന്നലെയാണ് കൊല്ലാം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.പത്ത് വര്‍ഷം തടവും, 12.55ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.അഞ്ച് വകുപ്പുകളിലായി 25 വര്‍ഷം കഠിനതടവാണ് വിധിച്ചിരിക്കുന്നത്.എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.അതിനാല്‍ പത്ത് വര്‍ഷമായി ചുരുങ്ങി. 12.55ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 27 മാസവും, 15 ദിവസവും അധിക ശിക്ഷ അനുഭവിക്കണം.പത്ത് ലക്ഷമെന്നുളളത് സ്ത്രീധനനിരോധന നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ തുകയാണ്.ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.തിങ്കളാഴ്ച്ച കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ജൂണ്‍ 21ന് കൊല്ലം പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശാരീരി മാനസിക പീഡനങ്ങള്‍ കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിവാഹത്തിന് കൊടുത്ത കാറിലും, സ്വര്‍ണ്ണത്തിലും കിരണ്‍ തൃപ്തനല്ലായിരുന്നു ഇതിന്റെ പേരില്‍ വിസ്മയ നിരന്തരം പീഡനം അനുഭവിച്ചിരുന്നു.ഇതേത്തുടര്‍ന്നാണ് ആത്മഹത്യ നടന്നതെന്ന് കേസില്‍ തെളിഞ്ഞു. കിരണിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്ത തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമായി.അറസ്റ്റിലായ കിരണിനെ പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: