മാഹി: കേരളത്തിലെ വിലയേക്കാള്‍ വ്യത്യാസം വന്നതോടെ വാഹനങ്ങളില്‍ ഇന്ധനമടിക്കാന്‍ വാഹനങ്ങളുടെ വന്‍ തിരക്ക്. കണ്ണൂരില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106.06 രൂപ വിലയുള്ളപ്പോള്‍ കേന്ദ്ര ഭരണപ്രദേശമായി പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ 93.78 രൂപ മാത്രകമാണ് ഉള്ളത്. ഡീസലിന് മാഹിയില്‍ 83.70 രൂപയാണ്. കേരളത്തില്‍ 95 രൂപയും. പെട്രോളിന് ലിറ്ററിന് 12.28 രൂപയുടെയും ഡീസലിന് 11.30 രൂപയുടെയും കുറവാണ് മാഹിയിലുള്ളത്.
പെട്രോളിന്റെ വിലയില്‍ ലീറ്ററിന് 10.45 രൂപയും ഡീസലിന്റെ വിലയില്‍ 7.37 രൂപയും കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ ആനുപാതികമായി നികുതി ഇളവ് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. മുന്‍പ് കേന്ദ്രം നികുതി കുറച്ചപ്പോള്‍ മറ്റു സംസ്ഥാനങ്ങളും ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തയാറായില്ല. ഇതാണ് ഇരു സംസ്ഥാനങ്ങളിലേയും ഇന്ധനവിലയില്‍ ഭീമമായ വ്യത്യാസം വരുവാനുള്ള കാരണം.
ഇന്ധന വില നികുതി കേന്ദ്രം കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇന്ധന വില നികുതിയില്‍ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടാന്‍ തയ്യാറാകണം. കേരളത്തില്‍ ഇന്ധന നികുതി എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. സംസ്ഥാനത്തെ വ്ിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ആഴ്ച പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: