ഈരാറ്റുപേട്ട (കോട്ടയം): ആലപ്പുഴയിലെ സമ്മേളനത്തില്‍ കുട്ടിയെക്കൊണ്ട് കൊലവിളി നടത്തിച്ച സംഭവത്തില്‍ അന്‍സാര്‍ നജീബിനെ തിങ്കളാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ടയില്‍ പ്രകോപനപരമായ പ്രകടനം നടത്തി. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം അതീവരഹസ്യമായി എത്തിയതുകൊണ്ട് മാത്രമാണ് ഇയാളെ കിട്ടിയത്.
നജീബിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞതോടെ 200-300 ഓളം പേര് സംഘടിച്ചെത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനം നടത്തി. മുദ്രാവാക്യം മുഴക്കിയ കുട്ടിയും, അവന്റെ രക്ഷിതാക്കളും ഈരാറ്റുപേട്ടയില്‍ നിന്നുള്ളവരാണെന്നാണ് സംശയം. അതിനാല്‍ പോലീസ് ഈ മേഖലയിലേക്ക് എത്താതിരിക്കാനും കൂടുതല്‍ അറസ്റ്റ് തടയാനുമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം ആസൂത്രണം ചെയ്തത്. പോലീസിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഇന്നലെ രാവിലെയും ഈരാറ്റുപേട്ടയില്‍ പ്രകടനം നടന്നു. പകല്‍ പ്രകടനത്തില്‍ അമ്പതോളം പേര് മാത്രമാണ് പങ്കെടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്ന് വന്‍തോതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ എത്തിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രമാണ് ഈരാറ്റുപേട്ട. പഴയ ഭീകര സംഘടനയായ സിമി മുതല്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് വരെ ഇവിടം താവളമാക്കിയാണ് വളര്‍ന്നത്. ഇതിന്റെ ഒടുവിലത്തെ തെളിവാണ് ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം. കുട്ടിയെ തോളിലേറ്റി നടന്നതിന് അറസ്റ്റിലായ അന്‍സാര്‍ നജീബ് ഈരാറ്റുപേട്ടക്കാരനാണ്. വാഗമണ്‍ സിമി ക്യാമ്പിലൂടെയാണ് ഈരാറ്റുപേട്ട നോട്ടപ്പുള്ളിയായത്. രാജ്യവ്യാപകമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിന് പിടിയിലായത് ഈരാറ്റുപേട്ടക്കാരായ ഷിബിലി, ഷാദുലി എന്നീ സഹോദരങ്ങളാണ്. അടുത്തിടെ കൂടി ഇവരെ കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ജയിലിലാണ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: