ശ്രീനഗര്‍:അമര്‍നാഥ് തീര്‍ത്ഥാടനത്തെ അട്ടിമറിക്കുമെന്ന് കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന തീവ്രവാദി സംഘടന. കശ്മീരില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ (കശ്മീരി പണ്ഡിറ്റുകളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും) കൊന്നൊടുക്കുന്നതിലൂടെ ശ്രദ്ധേയമായ തീവ്രവാദി സംഘടനയാണ് ടിആര്‍എഫ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് വര്‍ഷത്തെ ശാന്തമായ ഇടവേളയ്ക്ക് ശേഷം വീണ്ടും കൊലകളുമായി ഇറങ്ങിയിരിക്കുന്നവരാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
അമര്‍നാഥ് യാത്രയെ അട്ടിമറിക്കുമെന്ന് ഭീഷണി മുഴക്കുന്ന തീവ്രവാദി സംഘടനയുടെ കത്തില്‍ ഫാസിസ്റ്റ് സംഘി ഭരണത്തിന്റെ പദ്ധതിയെ തടയുമെന്നും പറയുന്നു. തീര്‍ത്ഥാടകരെ ആക്രമിക്കുമെന്നും ഭീഷണിയിലുണ്ട്.
അമര്‍നാഥ് യാത്രയെ രാഷ്ട്രീയമായും ഹിന്ദു ജനസംഖ്യാനേട്ടത്തിനും ഉപയോഗപ്പെടുത്തിയാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുമെന്ന് സംഘടന പുറപ്പെടുവിച്ച ഭീഷണിക്കത്തില്‍ പറയുന്നു. സര്‍ക്കാരിനെ ഫാസിസ്റ്റ് എന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്.
“കശ്മീരി പണ്ഡിറ്റുകളെ വോട്ടുബാങ്കിനുവേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ അമര്‍നാഥ് യാത്രയെയും അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു. 15000 മാത്രമുണ്ടായിരുന്ന യാത്രികര്‍ ഇന്ന് എട്ട് ലക്ഷമായിരിക്കുന്നു. 15 ദിവസത്തില്‍ നിന്നും തീര്‍ത്ഥാടനം 80 ദിവസത്തിലേക്ക് വളര്‍ന്നിരിക്കുന്നു. കശ്മീരിലെ സാഹചര്യത്തെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം”- തീവ്രവാദി സംഘടന അവരുടെ കത്തില്‍ പറയുന്നു.
കശ്മീരി പണ്ഡിറ്റുകളെപ്പോലെ ബലിയാടാകാന്‍ വരരുതെന്നും യാത്രികരെ തീവ്രവാദി സംഘടന ഭീഷണിപ്പെടുത്തുന്നു. ജമ്മു കശ്മീരിലാണ് അമര്‍നാഥ് എന്ന ഹിനദു ദേവാലയം. ശ്രീനഗറില്‍ നിന്നും 141 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പഹല്‍ഗാം ടൗണ്‍ വഴിയാണ് യാത്രപോവുക. വര്‍ഷത്തില്‍ ഭൂരിഭാഗം സമയത്തും മഞ്ഞില്‍ മൂടിയ അമര്‍നാഥ് ഗുഹയിലേക്കാണ് ആരാധകര്‍ യാത്രയായി പോകുന്നത്. കശ്മീരിലെ ലിഡ്ഡര്‍ താഴ് വരയിലാണ് അമര്‍നാഥ് ഗുഹ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: