Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഗീത സചിത് എന്ന മലയാളി ഗായികയ്‌ക്ക് മുഖ്യമന്ത്രി ജയലളിത പത്തുപവന്റെ മാല ഊരി നല്‍കിയത് ഈ പാട്ട് കേട്ടാണ്; സുന്ദരാംബാളിനെ കടത്തിവെട്ടി സംഗീത…

തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര വിതരണ വേദിയായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സദസ്സിലുണ്ട്. സംഗീത സംവിധായകന്‍ ദേവയുടെ നേതൃത്വത്തിലാണ് സ്റ്റേജില്‍ ലൈവ് സംഗീതം ഒരുക്കിയിരിക്കുന്നത്. പാടാനെത്തിയത് അന്ന് അത്രയൊന്നും അറിയപ്പെടാത്ത മലയാളി ഗായിക സംഗീത സചിത്. പാടിയത് കെ.ബി. സുന്ദരാംബാള്‍ എന്ന തമിഴ്നാട്ടിലെ പുകള്‍പ്പെട്ട ഗായികയുടെ ഗാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 06:27 pm IST
in Kerala
ജയലളിത (ഇടത്ത്) ഗായിക സംഗീത സുചിത് (വലത്ത്)

ജയലളിത (ഇടത്ത്) ഗായിക സംഗീത സുചിത് (വലത്ത്)

തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര വിതരണ വേദിയായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സദസ്സിലുണ്ട്.  സംഗീത സംവിധായകന്‍ ദേവയുടെ നേതൃത്വത്തിലാണ് സ്റ്റേജില്‍ ലൈവ് സംഗീതം ഒരുക്കിയിരിക്കുന്നത്. പാടാനെത്തിയത് അന്ന് അത്രയൊന്നും അറിയപ്പെടാത്ത മലയാളി ഗായിക സംഗീത സചിത്. പാടിയത് കെ.ബി. സുന്ദരാംബാള്‍ എന്ന തമിഴ്നാട്ടിലെ പുകള്‍പ്പെട്ട ഗായികയുടെ ഗാനം. എ.പി. നാഗരാജന്‍ സംവിധാനം ചെയ്ത ‘തിരുവിളയാടല്‍’ എന്ന ചിത്രത്തില്‍ കെ.ബി. സുന്ദരാംബാള്‍ ആലപിച്ചതാണ് ഈ ഗാനം. ഈ ഗാനത്തിന് തമിഴ്നാട്ടില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം തമിഴരുടെ ദൈവമായ മുരുകന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഈ ഗാനം.  

സംഗീത സചിത്തിന്റെ ജയലളിതയുടെ മനം കവര്‍ന്ന പഴം നീയപ്പാ എന്ന ഗാനം:

ലോകം മുഴുവന്‍ മൂന്ന് തവണ ചുറ്റുന്നവര്‍ക്ക് ഒരു സവിശേഷമായ പഴം നല്‍കുമെന്ന ശിവന്റെ വാക്കുകള്‍ കേട്ട മൂത്ത മകനായ മുരുകന്‍ ലോകം മുഴുവന്‍ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചു.  ഇളയമകനായ ഗണേശനാകട്ടെ അമ്മയായ പാര്‍വ്വതീ ദേവിയെയും പിതാവ് ശിവനേയും മൂന്ന് വട്ടം വലം വെച്ചു. കാരണം ശിവനും പാര്‍വ്വതിയും തന്നെയാണ് പ്രപഞ്ചം എന്ന് ഗണേശന്‍ ചിന്തിച്ചു. സംപ്രീതരായ ശിവനും പാര്‍വ്വതിയും ഉടനെ പഴം ഗണേശന് നല്‍കി.  ഉലകം മൂന്ന് വട്ടം ചുറ്റി എത്തിയ മുരുകന് പഴമില്ല. ഇതോടെ മുരുകന്‍ കുപിതനായി സന്യാസി വേഷം കെട്ടി താന്‍ ഇനി കൈലാസം വിട്ട് ദൂരെ പഴനിയില്‍ പോയി ഇരിക്കുമെന്ന് പറഞ്ഞ് പുറപ്പെട്ടു. അന്നേരം മുരുകനെ ശാന്തനാക്കാന്‍ കവയത്രി അവ്വയാര്‍ പറഞ്ഞുകൊടുക്കുന്ന വരികള്‍ തമിഴ്നാട്ടില്‍ പ്രശസ്തമാണ്. ‘നിനക്ക് പഴത്തിന്റെ ആവശ്യമില്ല. പഴം നീ തന്നെയാണ്’ എന്ന് അവ്വയാര്‍ പറഞ്ഞുകൊടുക്കുന്നതാണ് ‘തിരുവിളയാടല്‍ എന്ന സിനിമയിലെ  “പഴം നീ അപ്പാ… ” എന്ന ഗാനം.  

“നീയാണ് പഴം (പഴം നീയപ്പാ)

നീയാണ് ജ്ഞാനപ്പഴം (ജ്ഞാനപ്പഴം നീയപ്പാ)

നീയാണ് തമിഴ് ജ്ഞാനത്തിന്റെ പഴം”(തമിഴ് ഗാനം പഴം നീ അപ്പാ)…

ഇത്രയുമാണ് ആ ഗാനത്തിന്റെ അന്തസത്ത.  

കെ.ബി. സുന്ദരാംബാള്‍ പാടിയ തിരുവിളൈയാടല്‍ എന്ന സിനിമയിലെ പഴം നീയപ്പാ എന്ന ഗാനം:

വലിയ ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഈ ഗാനമടങ്ങിയ ചിത്രത്തില്‍ ഔവ്വയാറായി വേഷം കെട്ടി, ഗാനം സിനിയില്‍ പാടി അഭിനയിക്കുന്നത് കെ.ബി. സുന്ദരാംബാളാണ്.  തമിഴ് മക്കളുടെ ഹൃദയം കീഴടക്കുന്നതായിരുന്നു ഈ ഗാനം. കണ്ണദാസന്റെ വരികള്‍ക്ക് കെ.വി. മഹാദേവനാണ് സംഗീതം നല്‍കിയത്. ജയലളിതയ്‌ക്ക് ഏറെ പ്രിയമുള്ളതായിരുന്നു ഈ ഗാനം.  

മലയാളി ഗായികയായ സംഗീത സചിത് തനിമ ഒട്ടും ചോരാതെ സുന്ദരാംബാളിന്റെ അതേ വൈകാരിക തീവ്രതയോടെയാണ് (ഒരു പക്ഷെ അതിനേക്കാള്‍ മികവോടെ) ഈ ഗാനം സ്റ്റേജില്‍ ആലപിച്ചത്. സദസ്സില്‍ ഇരുന്ന ജയലളിതയെ ഈ ഗാനം ഇളക്കിമറിച്ചു. അവര്‍ നേരെ സ്റ്റേജിലേക്ക് കയറി പാട്ടുകാരിക്ക് തന്റെ കഴുത്തില്‍ കിടന്ന പത്തു പവന്റെ മാല ഊരിനല്‍കി. സുന്ദരാംബാളിനെ കേട്ടതുപോലെ എന്നാണ് ജയലളിത അന്ന് പറഞ്ഞത്.  

കഴിഞ്ഞ ദിവസം സംഗീത സചിത് എന്ന ഗായിക ഓര്‍മ്മയായി മാറി. തന്റെ 45ാം വയസ്സില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ഈ ഗായികയെ സിനിമാലോകത്തിന് നഷ്ടമായത്. മലയാളത്തില്‍ കാര്യമായി പാടിയില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ 200 സിനിമകളില്‍ സംഗീത സചിത് പാടി.  

‘അമ്പിളി പൂവട്ടം പൊന്നുരുളി’ എന്ന എന്റെ സ്വന്തം ജാനകിക്കുട്ടി ഹിറ്റായി. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’ എന്ന ഗാനത്തിനും നല്ല സ്വീകാര്യതയുണ്ടായി. കാക്കക്കുയില്‍ എന്ന മോഹന്‍ലാല്‍ സിനിമയിലെ ‘ആലാരേ ഗോവിന്ദ’ വന്‍ ഹിറ്റായിരുന്നു. രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ധും ദൂരെയതോ’…എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ വരെ മലയാളത്തിലും സംഗീത സചിത് ചില നല്ല പാട്ടുകള്‍ പാടി. ഒടുവില്‍ കുരുതി എന്ന മലയാളം ചിത്രത്തിലെ തീം സോങ്ങ് പാടി.

തമിഴില്‍ നാളെ തീര്‍പ്പ് എന്ന ചിത്രത്തില്‍ അരങ്ങേറ്റം. എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്ത മിസ്റ്റര്‍ റോമിയോ എന്ന സിനിമയിലെ ‘തണ്ണീരും കാതലിക്കും’ പ്രശസ്തമായി. സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍ എന്നിവര്‍ മക്കളാണ്. 

Tags: singerJayalalithaതമിഴ്നാട് മുഖ്യമന്ത്രിതിരുവിളൈയാടല്‍സംഗീത സചിത്പിന്നണി ഗായികകെ.ബി. സുന്ദരാംബാള്‍കണ്ണദാസന്‍Malayaliതമിഴ്നാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

Kerala

ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

Kerala

മലയാളികളായ അമ്മയും മകളും പാകിസ്ഥാന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Thiruvananthapuram

നിര്‍മ്മാണ വൈദഗ്ധ്യവും കലയും സമന്വയിപ്പിച്ച് ലങ്കാഷെയറില്‍ മലയാളി കലാകാരി

News

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.