കൊല്ലം : വിസമയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുള്ള വിധി പ്രസ്താവ കേള്‍ക്കുന്നതിനായി വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ കോടതിയിലെത്തി. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്മയയുടെ അച്ഛനെത്തിയത് തീര്‍ത്തും വൈകാരികമായാണ്.
മകള്‍ വിസ്മയയ്ക്ക് വിവാഹസമ്മാനമായി നല്കിയ ടൊയോട്ട യാരിസ് കാറിലാണ് ത്രിവിക്രമന്‍ കോടതിയിലെത്തിയത്. മകള്‍ തനിക്കൊപ്പമുണ്ടെന്ന് വിശ്വസിച്ച ആ അച്ഛന് കാറിന്റെ മുന്‍ സീറ്റ് വിസ്മയയ്ക്കായി ഒഴിച്ചിട്ടാണ് കോടതി വളപ്പിലേക്ക് എത്തിയത്. ‘മകളുടെ മരണത്തിന് ശേഷം ആദ്യമായിട്ടാണ് താന്‍ ഈ കാര്‍ ഓടിക്കുന്നത്. വിധി കേള്‍ക്കാന്‍ മകളുടെ ആത്മാവ് തന്റെ കൂടെയുണ്ട്. അവള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വണ്ടി കൂടിയാണ് ഇത്. താനും മകളും മകനും കൂടി പോയിട്ടാണ് ഈ വണ്ടി വാങ്ങിയതെന്നും പിതാവ് പറഞ്ഞു. കേസില്‍ വിധി പ്രസ്താവന കേള്‍ക്കുന്നതിനായി കിരണ്‍ കുമാറിനെ ജയിലില്‍ നിന്നും രാവിലെ തന്നെ കോടതിയിലേക്ക് എത്തിച്ചിരുന്നു.
തനിക്ക് ലഭിച്ച സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്കിയ കാര്‍ മോശമാണെന്നും പറഞ്ഞ് ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. വിവാഹത്തിന് മുമ്പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല. കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് കേസിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ പോലീസും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: