Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം മാറുന്നു, ഇരട്ടപ്പാതയിലേക്ക്

മഹാഗണപതിഹോമം ഉള്‍പ്പടെയുള്ള പ്രത്യേക പൂജകള്‍ കഴിഞ്ഞ് ആരതി ഉഴിഞ്ഞശേഷമാണ് ഏറ്റുമാനൂര്‍ സ്‌റ്റേഷന് സമീപം പാറോലിക്കല്‍ ലെവല്‍ക്രോസില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. പാളങ്ങളുടെയും ഇലക്ട്രിക് ലൈനുകളുടെയും ലെവല്‍ ക്രോസുകളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിന് പുതിയ പാതയില്‍ കൂടി പ്രത്യേക മോട്ടോര്‍ ട്രോളിയില്‍ സഞ്ചരിച്ചായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:26 am IST
in Kerala
110 കിലോമീറ്റര്‍ സ്പീഡില്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിച്ചപ്പോള്‍

110 കിലോമീറ്റര്‍ സ്പീഡില്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിച്ചപ്പോള്‍

കോട്ടയം/ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധനയും, വേഗ പരിശോധനയും പൂര്‍ത്തിയായി. രണ്ടു ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയായത്. ആദ്യം മോട്ടോര്‍ ട്രോളി പരിശോധനയും തുടര്‍ന്ന് വേഗ പരിശോധനയും നടത്തി.

റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അജയ്‌കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്കിയത്. മഹാഗണപതിഹോമം ഉള്‍പ്പടെയുള്ള പ്രത്യേക പൂജകള്‍ കഴിഞ്ഞ് ആരതി ഉഴിഞ്ഞശേഷമാണ് ഏറ്റുമാനൂര്‍ സ്‌റ്റേഷന് സമീപം പാറോലിക്കല്‍ ലെവല്‍ക്രോസില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. പാളങ്ങളുടെയും ഇലക്ട്രിക് ലൈനുകളുടെയും ലെവല്‍ ക്രോസുകളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിന് പുതിയ പാതയില്‍ കൂടി പ്രത്യേക മോട്ടോര്‍ ട്രോളിയില്‍ സഞ്ചരിച്ചായിരുന്നു പരിശോധന. പുതിയ പാതയിലൂടെ ഏഴ് മോട്ടോര്‍ ട്രോളികള്‍ ഉപയോഗിച്ച് പാറോലിക്കല്‍ നിന്നും കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ വരെയും തുടര്‍ന്ന് മുട്ടമ്പലത്തു നിന്നും ചിങ്ങവനം വരെയുമാണ് പരിശോധന നടന്നത്.

ഉച്ചയ്‌ക്ക് ശേഷമായിരുന്നു വേഗ പരിശോധന. രണ്ട് ബോഗികളോടു കൂടിയ ട്രാക്ക് റെക്കോഡിങ് കാര്‍ 110 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിച്ചായിരുന്നു പരിശോധന. പാറോലിക്കല്‍ നിന്നും കോട്ടയം വരെയും മുട്ടമ്പലം മുതല്‍ ചിങ്ങവനം വരെയുമായിരുന്ന വേഗ പരിശോധന നടന്നത്.

സുരക്ഷാ കമ്മീഷന്‍ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞ് സിഗ്‌നലുകള്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. സുരക്ഷാ പരിശോധനയുടെ മുന്നോടിയായി, കഴിഞ്ഞ ദിവസം പുതിയ പാതയില്‍ എന്‍ജിന്‍ ഉപയോഗിച്ചു പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പുതിയ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള റൂട്ടില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നുവെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.  

പാതയില്‍ ഇന്നലെ നടന്ന  പരിശോധന വളരെ പ്രധാനമാണെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അഭയ്‌കുമാര്‍ റായി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ പരിശോധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. 28ന് മുമ്പ് ഏറ്റുമാനൂര്‍, കോട്ടയം സ്റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. പിറ്റേന്നു മുതല്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിക്കാമന്നുള്ള പ്രതീക്ഷയാണ് റെയില്‍വേക്കുള്ളത്. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.പി.ജിങ്കാര്‍, റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ മുകുന്ദ് രാമസ്വാമി,കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാബുതോമസ്, ദക്ഷിണ മേഖല കണ്‍സ്‌ക്ക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്‍. രാജഗോപാല്‍, ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ സുസ്മിത് സിംഗാള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.  

Tags: kottayamindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.