ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടിയെക്കൊണ്ട് മറ്റ് മതവിഭാഗങ്ങൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കുട്ടി വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.
ഒരാളുടെ തോളിലേറി ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം.
സുപ്രീംകോടതി വിധിയെ തുടർന്ന് അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: